Follow KVARTHA on Google news Follow Us!
ad
Posts

വധിക്കപ്പെട്ട സൗദി രാജകുമാരന്‍ തുര്‍ക്കി ബിന്‍ സൗദ് അല്‍ കബീര്‍ ആരാണ്?

റിയാദ്: (www.kvartha.com 19.10.2016) തിങ്കളാഴ്ച വധിക്കപ്പെട്ട സൗദി രാജകുമാരന്‍ തുര്‍ക്കി ബിന്‍ സൗദ് അല്‍ കബീറിനെ കുറിച്ച് സൗദി ഔദ്യോഗീക വാര്‍ത്താ ഏജന്‍സിയോ ആഭ്യന്തര മന്ത്രാലയമോ വ്യക്തGulf, Saudi Arabia, Riyadh, Prince, Execution
റിയാദ്: (www.kvartha.com 19.10.2016) തിങ്കളാഴ്ച വധിക്കപ്പെട്ട സൗദി രാജകുമാരന്‍ തുര്‍ക്കി ബിന്‍ സൗദ് അല്‍ കബീറിനെ കുറിച്ച് സൗദി ഔദ്യോഗീക വാര്‍ത്താ ഏജന്‍സിയോ ആഭ്യന്തര മന്ത്രാലയമോ വ്യക്തമായ സൂചനകള്‍ നല്‍കുന്നില്ല. വധിക്കപ്പെടുന്നവരെ കുറിച്ച് വിവരങ്ങള്‍ പുറത്തുവിടാത്തത് സൗദി അറേബ്യയിലെ പതിവാണ്.

കബീറിന്റേതെന്ന വ്യാജേന ട്വിറ്ററില്‍ ചില ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഇതിന് ഔദ്യോഗീക സ്ഥിരീകരണം ലഭ്യമായിട്ടില്ല. സൗദി രാജകുടുംബത്തിലെ ഒരു സുപ്രധാന കണ്ണിയാണ് അല്‍ കബീറെന്ന് രാജകുമാരന്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ ഫോണ്‍ സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.

എന്നാല്‍ സൗദി രാജാവായിരുന്ന അബ്ദുല്‍ അസീസിന്റെ പിന്‍ ഗാമിയല്ല ഇദ്ദേഹമെന്ന് വിവരം ലഭിച്ചിട്ടുണ്ട്. നിലവിലെ രാജാവായ സല്‍മാന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ പിന്‍ ഗാമിയാണ്. കുടുംബ ബന്ധങ്ങള്‍ക്ക് കോടതി ഉത്തരവിനെ സ്വാധീനിക്കാനാകില്ലെന്ന് അല്‍ സൗദ് ഫോണ്‍ സംഭാഷണത്തിലൂടെ പറഞ്ഞിരുന്നു.

രാജകുടുംബത്തിനും പ്രജകള്‍ക്കും വേറെ വേറെ നിയമങ്ങളില്ല. സൗദി സോഷ്യല്‍ മീഡിയയില്‍ അല്‍ കബീറിന്റെ വധം വന്‍ ചര്‍ച്ചയായിട്ടുണ്ട്. മറ്റേതൊരു പൗരനും നല്‍കുന്ന നീതിന്യായ വ്യവസ്ഥിതി തന്നെയാണ് അല്‍ കബീറിനും സൗദി നീതിപീഠം നല്‍കിയത്. നിയമത്തിന് മുന്‍പില്‍ രാജാവെന്നോ പൗരനെന്നോ വ്യത്യാസമില്ലെന്ന് അടിവരയിടുന്ന ഒന്നായിരുന്നു തിങ്കളാഴ്ച നടന്ന വധശിക്ഷ.
Gulf, Saudi Arabia, Riyadh, Prince, Execution

SUMMARY: Neither the Saudi state news agency nor the Interior Ministry did not release personal details about Kabir, a typical trend in the conservative Islamic country. Alleged images of Kabir were circulating on Twitter but Newsweek could not verify their authenticity.

Keywords: Gulf, Saudi Arabia, Riyadh, Prince, Execution