Follow KVARTHA on Google news Follow Us!
ad

രാജീവ് ഗാന്ധി വധകേസ്; വെറുതെ വിടണമെന്ന് വനിതാകമ്മീഷനോട് നളിനി ശ്രീഹരന്‍

മോചനം ആവശ്യപ്പെട്ടുകൊണ്ട് രാജീവ് ഗാന്ധി വധകേസ് പ്രതി നളിനി ശ്രീഹരന്‍ Murder case, Accused, Letter, Prison, Pregnant Woman, Woman, Lawyers, Arrested, News, National
ന്യൂഡല്‍ഹി: (www.kvartha.com 24.10.2016) മോചനം ആവശ്യപ്പെട്ടുകൊണ്ട് രാജീവ് ഗാന്ധി വധകേസ് പ്രതി നളിനി ശ്രീഹരന്‍ ദേശീയ വനിതാ കമ്മീഷന് കത്തയച്ചു. ഏറ്റവും കൂടുതല്‍ ജയില്‍ വാസം അനുഭവിച്ച സ്ത്രീയായ തനിക്ക് ഇനിയെങ്കിലും മോചനം വേണമെന്നും അതിന് വേണ്ടി വനിതാ കമ്മീഷന്‍ ഇടപെടണമെന്നും നളിനി കത്തില്‍ ആവശ്യപ്പെടുന്നു. 26 വര്‍ഷമായി ജയിലിലാണ് നളിനി.

2001നും 2008നും ഇടയില്‍ തമിഴ്‌നാട്ടില്‍ ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട രണ്ടായിരത്തിലധികം സ്ത്രീകള്‍ മോചിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും അര്‍ഹതയുണ്ടായിട്ടും ജയിലില്‍ തുടരാനാണ് വിധിയെന്നും കത്തില്‍ നളിനി പറയുന്നു. അതേ സമയം നളിനിയില്‍ നിന്നും സഹായം അഭ്യര്‍ത്ഥിച്ചിട്ടുള്ള കത്ത് ലഭിച്ചിട്ടില്ലെന്ന് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ ലളിത കുമരമംഗളം പറഞ്ഞു. കത്തിനെ കുറിച്ചുള്ള മാധ്യമവാര്‍ത്തകള്‍ മാത്രമാണ് കണ്ടതെന്നും എന്നാല്‍ ഇക്കാര്യത്തില്‍ നിയമവിദഗ്ധരുമായി ഉപദേശം തേടിയിട്ടുണ്ടെന്നും കമ്മീഷന്‍ അദ്ധ്യക്ഷ പറഞ്ഞു.

രാജീവ്ഗാന്ധി വധക്കേസില്‍ 1991 ജൂണ്‍ 14നാണ് നളിനിയെയും മറ്റുപ്രതികളായ മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നത്. ജയിലില്‍ പ്രവേശിക്കുമ്പോള്‍ നളിനി നാലു മാസം ഗര്‍ഭിണിയായിരുന്നു. കേസില്‍ ഇവരുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചിരുന്നു.


Murder case, Accused, Letter, Prison, Pregnant Woman, Woman, Lawyers, Arrested, News, National

Keywords: Murder case, Accused, Letter, Prison, Pregnant Woman, Woman, Lawyers, Arrested, News, National