Follow KVARTHA on Google news Follow Us!
ad

ചില കസേരകള്‍ തെറിക്കും; കളിയല്ല കാര്യം: പ്രധാനമന്ത്രിയുടെ കോഴിക്കോട് പ്രസംഗം തല്‍സമയം സംപ്രേഷണം ചെയ്തില്ല; ദൂരദര്‍ശന് പ്രസാര്‍ഭാരതിയുടെ നോട്ടീസ്

ബി ജെ പി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ കോഴിക്കോട്ടെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പരിപാടികള്‍ പൂര്‍ണമായി Thiruvananthapuram, Kerala, Kozhikode, Media, Channel, Prasar Bharathi seeks report from Doordarshan o
തിരുവനന്തപുരം: (www.kvartha.com 23.10.2016) ബി ജെ പി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ കോഴിക്കോട്ടെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പരിപാടികള്‍ പൂര്‍ണമായി തല്‍സമയ സംപ്രേഷണം നടത്താതിരുന്നതിന് പ്രസാര്‍ഭാരതി കോര്‍പറേഷന്‍ ദൂരദര്‍ശന്‍ കേരള ഘടകത്തോട് വിശദീകരണം ചോദിച്ചു. കോഴിക്കോട് കടപ്പുറത്ത് സെപ്റ്റംബര്‍ 24ന് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ ഉറി വിഷയത്തിലെ പ്രതികരണം രാജ്യവ്യാപകമായി സ്വകാര്യ ചാനലുകള്‍ ഉള്‍പെടെ മുഴുവന്‍ മാധ്യമങ്ങളും ഉറ്റുനോക്കിയിരുന്നപ്പോള്‍ സര്‍ക്കാര്‍ ചാനല്‍ അത് ഗൗരവമായി കണക്കിലെടുത്തില്ല എന്ന പരാതിയേത്തുടര്‍ന്നാണ് ഇത്.

കോഴിക്കോട് പരിപാടി ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്തതിന്റെ മുഴുവന്‍ ടേപ്പുകളും പ്രസാര്‍ഭാരതി കോര്‍പറേഷന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിനു തുടര്‍ച്ചയായി ദൂരദര്‍ശനിലെ പല ഉന്നതരുടെയും കസേര തെറിക്കുമെന്നാണ് സൂചന. തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രത്തിലെ ഇടതുപക്ഷ അനുഭാവികളായ ചില ഉദ്യോഗസ്ഥരാണ് പ്രധാനമന്ത്രിയുടെ പരിപാടിക്ക് വേണ്ടത്ര പ്രാധാന്യം കൊടുക്കാതിരുന്നതിനു പിന്നിലെന്നാണ് പരാതി. അതേസമയം, ദൂരദര്‍ശന്‍ കേന്ദ്രത്തിലെ ഉദ്യോഗസ്ഥ ചേരിപ്പോരുമായി ബന്ധപ്പെട്ടാണ് ഇത് വിവാദമായതെന്നും അറിയുന്നു.

പ്രസാര്‍ ഭാരതി കോര്‍പറേഷന്‍ സി ഇ ഒ ജവഹര്‍ സര്‍ക്കാര്‍ ആണ് ദൂരദര്‍ശന്‍ ഡയറക്ടര്‍ ജനറല്‍ സുപ്രിയാ സാഹുവിനോട് വിശദമായ റിപോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. അവര്‍ അവര്‍ തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രം ഡയറക്ടര്‍ക്ക് കൈമാറി. അടിയന്തരമായി വിശദമായ റിപോര്‍ട്ടും ടേപ്പുകളും സമര്‍പിക്കാനാണ് നിര്‍ദേശം. ബി ജെ പി ദേശീയ നിര്‍വാഹക സമിതി യോഗം നടന്ന സെപ്റ്റംബര്‍ 23 മുതല്‍ 25 വരെ ഡ്യൂട്ടിയിലുണ്ടായിരുന്നുവരുടെ മുഴുവന്‍ വിവരങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.

സെപ്റ്റംബര്‍ 21നു ചേര്‍ന്ന ദൂരദര്‍ശന്‍ പ്രോഗ്രാം വിഭാഗത്തിന്റെ യോഗ വിവരങ്ങളും ഹാജരാക്കണം. സംപ്രേഷണം സംബന്ധിച്ച ട്രാന്‍സ്മിഷന്‍ ലോഗ്ബുക്കിന്റെ സ്്കാന്‍ ചെയ്ത പകര്‍പുള്‍പെടെയുള്ളവയുമായി പ്രോഗ്രാം വിഭാഗം മേധാവി നേരിട്ട് ഡല്‍ഹിയിലെത്താനാണ് നിര്‍ദേശം. ബി ജെ പിയുടെ പാര്‍ട്ടി പരിപാടിക്ക് കേന്ദ്രസര്‍ക്കാര്‍ പരിപാടിയുടെ പരിഗണന കൊടുക്കേണ്ടതില്ല എന്ന് ദൂരദര്‍ശനിലെ ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ വാശിപിടിച്ചുവെന്നാണ് ഇതുമായി ബന്ധപ്പെട്ട് ബി ജെ പി കേരളഘടകം ഉന്നയിക്കുന്ന വിമര്‍ശനം. ഇതും ഇപ്പോഴത്തെ വിശദീകരണം ചോദിക്കലിനെ സ്വാധീനിച്ചിട്ടുണ്ട്.

Thiruvananthapuram, Kerala, Kozhikode, Media, Channel, Prasar Bharathi seeks report from Doordarshan on PM's Kerala programme.


Keywords: Thiruvananthapuram, Kerala, Kozhikode, Media, Channel, Prasar Bharathi seeks report from Doordarshan on PM's Kerala programme.