Follow KVARTHA on Google news Follow Us!
ad

ശ്രീരാമന്റെ ബാനറില്‍ ചാണകം എറിഞ്ഞത് ശ്രീരാമ സേന പ്രവര്‍ത്തകര്‍ തന്നെ; ഷാബാദില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രീരാമസേനയുടെ ശ്രമം തുറന്നുകാട്ടി പോലീസ്

ഷാബാദ്: (www.kvartha.com 21.10.2016) ഷാബാദില്‍ ശ്രീരാമന്റെ ബാനറില്‍ ചാണകം എറിഞ്ഞത് ശ്രീരാമ സേനയുടെ പ്രവര്‍ത്തകര്‍ തന്നെ. National, Communal Riot, Sri Ram Sena, Gulbarga,
ഷാബാദ്: (www.kvartha.com 21.10.2016) ഷാബാദില്‍ ശ്രീരാമന്റെ ബാനറില്‍ ചാണകം എറിഞ്ഞത് ശ്രീരാമ സേനയുടെ പ്രവര്‍ത്തകര്‍ തന്നെ. പ്രദേശത്ത് വര്‍ഗീയ സംഘര്‍ഷമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. ഏഴ് പ്രതികളില്‍ 6 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരാള്‍ ഒളിവിലാണ്.

പ്രതികള്‍ വലതുപക്ഷ ഹിന്ദു സംഘടനയായ ശ്രീ രാമസേനയിലെ അംഗങ്ങളാണെന്ന് സമ്മതിച്ചിട്ടുണ്ട്. പ്രതികളില്‍ 5 പേരും ഹിന്ദുക്കള്‍ തന്നെയാണ്. അഭിഷേക് (19), ശ്രീനിവാസ് (21), വിനോദ് (22), നീലേഷ് (24), തിമന്ന (25), ബാബ (22) എന്നിവരാണ് അറസ്റ്റിലായത്.

മുഹറം പരിപാടിക്കിടെ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനായിരുന്നു ഇവരുടെ ശ്രമം. ഇതിനായി പ്രതികളില്‍ ഒരാളായ ശിവ ഫേസ്ബുക്കില്‍ മുസ്ലീം വിരുദ്ധ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തു. എന്നാല്‍ മുസ്ലീം സമുദായംഗത്തിന്റെ പരാതിയില്‍ ശിവയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.

ശിവയുടെ അറസ്റ്റില്‍ മതവികാരം ചൂഷണം ചെയ്യാനായി അടുത്ത ശ്രമം. ഹിന്ദു മതവികാരം വൃണപ്പെടുത്തിയെന്ന് ആരോപിച്ച് വിഎച്ച്പിയും ശ്രീരാമസേനയും വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടത്തി. പോലീസിന്റെ തക്കസമയത്തുള്ള ഇടപെടലില്‍ കലാപ ശ്രമങ്ങള്‍ക്ക് തടയിട്ടു.

ഗുല്‍ബര്‍ഗ എസ്പി എന്‍ ശശി കുമാര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സംഘടനയെ മൊത്തത്തില്‍ കുറ്റപ്പെടുത്താനും അദ്ദേഹം തയ്യാറായില്ല.

ശ്രീരാമസേനയാണ് ഇതിന് പിന്നിലെന്ന് ഞാന്‍ ഉദ്ദേശിച്ചില്ല. എന്നാല്‍ ഈ പ്രവൃത്തികള്‍ ചെയ്തവര്‍ ശ്രീരാമസേനയിലെ അംഗങ്ങളാണെന്ന് സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
National, Communal Riot, Sri Ram Sena, Gulbarga,

SUMMARY: Shahabad/Gulbarga: Shahabad police on Tuesday confirmed that it was Sri Ramsena men who threw Gobar on ShriRam cut out in Shahabad.

Keywords: National, Communal Riot, Sri Ram Sena, Gulbarga,