Follow KVARTHA on Google news Follow Us!
ad

കുറ്റവാളികളോടുപോലും ഇങ്ങനെ പെരുമാറരുത്; ചെയ്യാത്ത കുറ്റമേല്‍ക്കാനാവശ്യപ്പെട്ട് യുവാവിന് പൊലീസിന്റെ ക്രൂരമര്‍ദ്ദനം

ആറ്റിങ്ങല്‍ കൊടിയോട് മോളി കോട്ടേജില്‍ പ്രദീഷെന്ന യുവാവിന് പറയാനുള്ളത് നിയമപാലകര്‍ Youth, attack, Police, theft, Accused, Report, Law, Home, Gold, Cash, Wife, Children, hospital, Treatment, SI, Kerala
മൂവാറ്റുപുഴ: (www.kvartha.com 01.10.2016)ആറ്റിങ്ങല്‍ കൊടിയോട് മോളി കോട്ടേജില്‍ പ്രദീഷെന്ന യുവാവിന് പറയാനുള്ളത് നിയമപാലകര്‍ പിശാചുക്കളായ കഥയാണ്. ചെയ്യാത്ത മോഷണക്കുറ്റം ഏല്‍ക്കുന്നതിനായി അനുഭവിക്കേണ്ടി വന്ന പീഡനം വളരെ വലുതാണ്. ഒടുവില്‍ മൂന്ന് ദിവസത്തെ ലോക്കപ്പ് വാസത്തിനുശേഷം പ്രതി പ്രദീഷല്ലെന്ന് ബോധ്യപ്പെട്ടപ്പോള്‍ പൊലീസിനെതിരെ ഒരക്ഷരം മിണ്ടിപ്പോകരുതെന്ന് താക്കീതുമായി വിട്ടയച്ചു. മുവാറ്റുപുഴ പൊലീസിനെതിരെയാണ് യുവാവിന്റെ ആരോപണം.

'നിരപരാധിയാണെന്ന് ആണയിട്ടു പറഞ്ഞിട്ടും പൊലീസ് എന്നെ വെറുതെ വിട്ടില്ല. മണല്‍ വിരിച്ച തറയില്‍ മെറ്റലുകളും ഇട്ട് അതില്‍ മുട്ടുകുത്തി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. അപ്പെന്‍ഢിസെറ്റിസ് ഓപ്പറേഷന്‍ കഴിഞ്ഞതാണെന്നും ഇരിക്കാന്‍ വിഷമമാണെന്നും അറിയിച്ചപ്പോള്‍ രണ്ടുപൊലീസുകാര്‍ ബലം പ്രയോഗിച്ച് മുട്ടിലിരുത്തി. നാലു മണിക്കൂറോളം അങ്ങനെയിരുത്തി. പൊലീസിന് ഒരാവശ്യമേയുണ്ടായിരുന്നുള്ളൂ. ഒരു മോഷണക്കുറ്റം ഞാന്‍ ഏല്‍ക്കണം' പ്രദീഷ് പറഞ്ഞതായി മംഗളം റിപ്പോര്‍ട്ടു ചെയ്യുന്നു.

കുറ്റമേല്‍ക്കാമെന്നറിയിച്ചിട്ടും പീഡനം തുടര്‍ന്നതായും പ്രദീഷ് പറയുന്നു. ' നിലത്തുകിടത്തി ഒരാള്‍ ഉള്ളംകാലില്‍ ചൂരല്‍വെച്ച് അടിച്ചു. പിന്നീട് വലതുകാലിന്റെ കുഴിയില്‍ ചവിട്ടി. ഇടത്തേകാല്‍മുട്ടിനു താഴെ ബൂട്‌സിട്ട് ചവിട്ടി ഞെരിച്ചു. ഒരു പൊലീസുകാരന്‍ കാലില്‍ കയറി നിന്നു. ദേഹമാസകലം അടിക്കുകയും ചെയ്തു. ഇതൊന്നും പോരാഞ്ഞ് കൈവിരലിനടിയില്‍ മുളങ്കമ്പ് കെട്ടിവെച്ചു ഞെരിച്ചു. അസ്ഥി നുറുങ്ങുന്ന വേദനയില്‍ പുളഞ്ഞപ്പോള്‍ കുറ്റമേല്‍ക്കാമെന്നു സമ്മതിക്കേണ്ടി വന്നു.' അദ്ദേഹം വിശദീകരിക്കുന്നു.

'മോഷണം നടന്ന വീട്ടില്‍ നിന്നു രണ്ടു പവനും 40,000 രൂപയും ഞാനാണ് എടുത്തതെന്ന് പറഞ്ഞപ്പോഴാണ് മര്‍ദനം അവസാനിപ്പിച്ചത്. മര്‍ദനം നിര്‍ത്തിയശേഷം ബോധം നേരെ വീണപ്പോള്‍ എസ്.ഐയോടു പറഞ്ഞു.'സര്‍ വേദന സഹിക്കവയ്യാതെയാണ് കുറ്റമേല്‍ക്കുകയാണെന്നു പറഞ്ഞത്. ഞാനൊരു തെറ്റും ചെയ്തിട്ടില്ല. കേറിക്കിടക്കാന്‍ ഒരു സെന്റ് ഭൂമിപോലും ഇല്ലാത്തയാളാണു ഞാന്‍. ഭാര്യയും രണ്ടു പിഞ്ചുകുട്ടികളാണുള്ളത്.' പ്രദീഷ് പറയുന്നു.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് പൊലീസ് തന്നെ പിടിച്ചുകൊണ്ടുപോയത്. അന്ന് രാത്രിയാണ് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കിയത്. അതിനുശേഷം മൂന്നുദിവസം കൂടി തന്നെ ലോക്കപ്പില്‍ പാര്‍പ്പിച്ചു. അദ്ദേഹം പറയുന്നു.

തൊടുപുഴയിലെ ചാഴികാട്ട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് പ്രദീഷിപ്പോള്‍. മുവാറ്റുപുഴ എസ്.ഐയും ആറു പൊലീസുകാരുമാണ് തന്നെ മര്‍ദ്ദിച്ചതെന്നാണ് പ്രദീഷ് പറയുന്നത്.
Also Read:മുന്നാട് പീപ്പിള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ കാരംസ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു


:Youth, attack, Police, theft, Accused, Report, Law, Home, Gold, Cash, Wife, Children, hospital, Treatment, SI, Kerala


Keywords:Youth, attack, Police, theft, Accused, Report, Law, Home, Gold, Cash, Wife, Children, hospital, Treatment, SI, Kerala