Follow KVARTHA on Google news Follow Us!
ad

അനാശാസ്യം:പറശ്ശിനിക്കടവിലെ ടൂറിസ്റ്റ് കേന്ദ്രം നാട്ടുകാര്‍ അടിച്ചുതകര്‍ത്തു

അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നാരോപിച്ച് പരശിനിക്കടവില്‍ നാട്ടുകാര്‍ ടൂറിസ്റ്റ് ഹോംPolice, Natives, Kannur, Women, DYFI, Phone call, Complaint, Warning, Kerala,
കണ്ണൂര്‍: (www.kvartha.com 24.10.2016) അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നാരോപിച്ച് പറശ്ശിനിക്കടവില്‍ നാട്ടുകാര്‍ ടൂറിസ്റ്റ് ഹോം അടിച്ചു തകര്‍ത്തു. മയ്യില്‍ റോഡില്‍ പ്രവര്‍ത്തിച്ചുവരുന്ന തീരം ടൂറിസ്റ്റ് ഹോമാണ് നാട്ടുകാര്‍ തകര്‍ത്തത്.

ടൂറിസ്റ്റ് കേന്ദ്രത്തില്‍ അനാശാസ്യം നടക്കുന്ന വിവരം അറിഞ്ഞ്  ഞായറാഴ്ച വൈകുന്നേരം അഞ്ചരമണിയോടെയാണ് ഒരു സംഘം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും നാട്ടുകാരും ഹോമിലെത്തിയത്. ഈ സമയത്ത് തളിപ്പറമ്പ് സ്വദേശികളായ രണ്ട് സ്ത്രീകളും ഇടപാടുകാരായെത്തിയ അഞ്ച് പുരുഷന്‍മാരും ടൂറിസ്റ്റ് കേന്ദ്രത്തില്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.

മണിക്കൂര്‍ നിരക്കിലാണ് ഇവിടെ വാടക ഈടാക്കിയിരുന്നതെന്നും പറയുന്നു. ടൂറിസ്റ്റ് ഹോം നടത്തിപ്പുകാരനായ ദേവാനന്ദിന്റെ ഫോണില്‍ ബന്ധപ്പെട്ടാല്‍ അനുവദിക്കുന്ന സമയത്താണ് തങ്ങള്‍ എത്താറുള്ളതെന്ന് നാട്ടുകാരുടെ ചോദ്യം ചെയ്യലില്‍ ഇടപാടുകാര്‍ അറിയിച്ചു. നേരത്തെ ഇതുസംബന്ധിച്ച് നാട്ടുകാര്‍ പലതവണ ടൂറിസറ്റ് ഹോം അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. മാത്രമല്ല പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ നടപടികളൊന്നും സ്വീകരിച്ചു കാണാത്തതിനാലാണ് ഒടുവില്‍ നാട്ടുകാര്‍ തന്നെ
പ്രശ്‌നത്തില്‍ ഇടപെട്ടത്. റിസപ്ഷന്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്തെ കാബിനും ചില്ലു വാതിലുകളും അടിച്ചു തകര്‍ത്ത നിലയിലാണ്. വര്‍ഷങ്ങളായി ഇവിടെ പല സ്ഥലങ്ങളില്‍ നിന്നുമുള്ള സ്ത്രീകളും പുരുഷന്‍മാരും അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്ക് എത്തുന്നുണ്ടെന്നാണ് വിവരം.

ഈ രീതിയില്‍ മുന്നോട്ടുപോവുകയാണെങ്കില്‍ ലോഡ്ജ് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. വിവരമറിഞ്ഞ് തളിപ്പറമ്പ് പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.

 Parassinikadavu Theeram tourist home attacked, Police, Natives, Kannur, Women, DYFI, Phone call, Complaint, Warning, Kerala.


Keywords: Parassinikadavu Theeram tourist home attacked, Police, Natives, Kannur, Women, DYFI, Phone call, Complaint, Warning, Kerala.