Follow KVARTHA on Google news Follow Us!
ad

മുന്‍ മന്ത്രിയും ഖനി രാജാവുമായ ജനാര്‍ദന റെഡ്ഡി യുടെ മകളുടെ ആഢംബര വിവാഹത്തിന് കര്‍ണാടക ഒരുങ്ങുന്നു; ക്ഷണക്കത്ത് തയ്യാറാക്കിയത് എല്‍ ഇ ഡി വീഡിയോടുകൂടി

മുന്‍ മന്ത്രിയും ഖനി രാജാവുമായ ഗാലി ജനാര്‍ദന റെഡ്ഡിയുടെ മകളുടെ ആഢംബര വിവാഹത്തിന് Bangalore, Bail, Jail, Corruption, Family, Marriage, Bollywood, National,
ബംഗളുരു: (www.kvartha.com 19.10.2016) മുന്‍ മന്ത്രിയും ഖനി രാജാവുമായ ഗാലി ജനാര്‍ദന റെഡ്ഡിയുടെ മകളുടെ ആഢംബര വിവാഹത്തിന് കര്‍ണാടക ഒരുങ്ങുന്നു. ക്ഷണക്കത്ത് തയ്യാറാക്കിയത് എല്‍ ഇ ഡി വീഡിയോടുകൂടി. കത്ത് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. നവംബറിലാണ് റെഡ്ഡിയുടെ മകള്‍ ബ്രഹ്മാനിയുടെ വിവാഹം.

സിനിമയെ വെല്ലുന്ന വിധത്തിലാണ് ക്ഷണക്കത്ത് തയ്യാറാക്കിയിരിക്കുന്നത്. ഒരു ബോക്‌സില്‍ എത്തുന്ന ക്ഷണക്കത്ത് വളരെ വ്യത്യസ്തമാണ്. ബോക്‌സ് തുറക്കുമ്പോള്‍ ഒരു ചെറിയ എല്‍.സി.ഡി സ്‌ക്രീന്‍ ഒരു ഗാനത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ തുടങ്ങും. .. പിന്നീടു വരുന്ന ദൃശ്യത്തില്‍ റെഡ്ഡിയും കുടുംബവും പാടുന്നതും വിവാഹത്തിന് എല്ലാവരേയും ക്ഷണിക്കുന്നതും കാണാം. ബോളിവുഡിനെ പോലും അതിശയപ്പെടുത്തുന്ന രീതിയിലുള്ള ഒരുക്കങ്ങളാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ വിവാഹ തീയതിയും സ്ഥലവും അറിയിക്കുന്നതോടെ അവസാനിക്കുന്നു.

49കാരനായ റെഡ്ഡി കര്‍ണാടകയിലെ ശക്തരായ വ്യക്തികളില്‍ ഒരാളാണ്. അനധികൃതമായി ഖനനം നടത്തിയതിന് മൂന്നു വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച റെഡ്ഡി കഴിഞ്ഞ വര്‍ഷമാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. താരങ്ങള്‍ ഉള്‍പ്പെടയുള്ളവര്‍ പങ്കെടുക്കുന്ന ആഡംബര വിവാഹമായിരിക്കും നടക്കുകയെന്ന സംസാരവും ഉയര്‍ന്നിട്ടുണ്ട്.

 Now, The Big Fat Wedding Invite. Produced By Ex-Minister Gali Janardhan Reddy, Bangalore, Bail, Jail, Corruption, Family, Marriage, Bollywood, National.


Keywords: Now, The Big Fat Wedding Invite. Produced By Ex-Minister Gali Janardhan Reddy, Bangalore, Bail, Jail, Corruption, Family, Marriage, Bollywood, National.