Follow KVARTHA on Google news Follow Us!
ad

ചോരയ്ക്ക് പകരം പണം വേണ്ട; ഭര്‍ത്താവിനെ കൊലപ്പെടുത്തിയ വീട്ടുജോലിക്കാരികളെ വധിക്കണമെന്ന് ഭാര്യ

ഷാര്‍ജ: (www.kvartha.com 17.10.2016) ഇന്ത്യക്കാരനായ െ്രെഡവറെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ വീട്ടുജോലിക്കാരികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് െ്രെഡവറുടെ ഭാര്യ കോടതിയില്‍ ആവശ്യപ്പെട്ടു. Gulf, UAE, Sharjah, Indian, Driver, Murder, Maids
ഷാര്‍ജ: (www.kvartha.com 17.10.2016) ഇന്ത്യക്കാരനായ െ്രെഡവറെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ വീട്ടുജോലിക്കാരികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് െ്രെഡവറുടെ ഭാര്യ കോടതിയില്‍ ആവശ്യപ്പെട്ടു. കത്തിലൂടെയായിരുന്നു ആവശ്യം. പ്രതികളായ രണ്ട് വീട്ടുജോലിക്കാരികളോട് ക്ഷമിക്കാനാകില്ലെന്നും അവര്‍ പറഞ്ഞു. കൊല്ലപ്പെട്ടയാളുടെ സഹോദരന്‍ ഷാര്‍ജ ശരീ അത്ത് കോടതിയില്‍ നടന്ന വിചാരണയില്‍ പങ്കെടുത്തിരുന്നു.

അതേസമയം കൊല്ലപ്പെട്ടയാളുടെ രണ്ട് ആണ്മക്കളുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ പ്രതികളുടെ അഭിഭാഷകന്‍ കോടതിയോട് 45 ദിവസത്തെ സമയ പരിധി ആവശ്യപ്പെട്ടു.

സ്‌പോണ്‍സറുടെ വീട്ടില്‍ വെച്ചായിരുന്നു കൊല നടത്തിയത്. 32കാരിയായ ഇന്തോനേഷ്യന്‍ പൗരയും 35കാരിയായ ഫിലിപ്പൈന്‍ പൗരയുമാണ് കേസിലെ പ്രതികള്‍. 43 വയസുള്ള ഇന്ത്യക്കാരനാണ് കൊല്ലപ്പെട്ടത്.

പ്രതികള്‍ ഇരുവരുമായും െ്രെഡവര്‍ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടിരുന്നു. ഇത് തിരിച്ചറിഞ്ഞതോടെയാണ് ഇരുവരും െ്രെഡവറെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷമായിരുന്നു കൊലപാതകം.

Gulf, UAE, Sharjah, Indian, Driver, Murder, Maids

SUMMARY: The wife of an Indian driver who was killed by two maids at the house of their sponsor refused to accept the blood money (diya) and insisted on capital punishment during the court hearing presided by judge Hussain Al Ousofi on Sunday.

Keywords: Gulf, UAE, Sharjah, Indian, Driver, Murder, Maids