Follow KVARTHA on Google news Follow Us!
ad

ഹിലാരിയാണ് താരമെന്ന് സര്‍വ്വേ ഫലങ്ങള്‍

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തെത്തിനില്‍ക്കേ President Election, Survey, Hillari Clinton, America, Voters, Election, Result, Women, World
ക്ലീവ്‌ലാന്‍ഡ്: (www.kvartha.com 24.10.2016) അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തെത്തിനില്‍ക്കേ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലാരി ക്ലിന്റന് ജനപിന്തുണ കൂടുതലെന്ന് സര്‍വ്വേ ഫലങ്ങള്‍. അവസാന അഭിപ്രായ സര്‍വ്വേ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ഹിലാരി ക്ലിന്റന്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും എതിരാളിയുമായ ഡോണള്‍ഡ് ട്രംപിനേക്കാള്‍ 12 പോയിന്റ് മുന്നിലാണ്. എബി സി ന്യൂസും വാഷിംങ് ടണ്‍ പോസ്റ്റും സംയുക്തമായി നടത്തിയ സര്‍വ്വേയില്‍ ഹിലാരിയെ 50 ശതമാനം പേര്‍ പിന്തുണച്ചപ്പോള്‍ ട്രംപിനെ കേവലം 38 ശമാനം പേര്‍ മാത്രമാണ് പിന്തുണച്ചത്.

നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന ജനസമ്മതിയാണ് ഹിലാരിയുടേതെന്നാണ് അവസാനസര്‍വ്വേ ഫലങ്ങള്‍ തെളിയിക്കുന്നത്. പ്രചരണകാലയളവില്‍ ഹിലാരിക്ക് ഇത്രയും ഉയര്‍ന്ന ജനസമ്മതി ലഭിക്കുന്നതും ട്രംപിനെ ഇത്രയും കുറവ് ജനങ്ങള്‍ പിന്തുണയ്ക്കുന്നതും ആദ്യമായാണ്.

തുടര്‍ച്ചയായുള്ള ലൈംഗിക ആരോപണങ്ങളും അതു നേരിട്ട രീതിയുമാണു ട്രംപിന്റെ ജനപ്രീതി ഇടിച്ചത്. ആരോപണങ്ങളോടുള്ള ട്രംപിന്റെ പ്രതികരണം ശരിയായ രീതിയിലായിരുന്നില്ലെന്നു സര്‍വേയില്‍ പങ്കെടുത്ത 69 ശതമാനം പേര്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടക്കാനിടയുണ്ടെന്ന ട്രംപിന്റെ ആരോപണം 59% പേര്‍ തള്ളിക്കളഞ്ഞു. ഫലം അംഗീകരിക്കില്ലെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയോട് 65% വോട്ടര്‍മാരും യോജിച്ചില്ല. സ്ത്രീകളുടെ ഇടയില്‍ ഹിലറിക്കു ട്രംപിനെക്കാള്‍ 20% പിന്തുണ അധികമുണ്ട്. ഹിലറിയെ 55% സ്ത്രീകളും അനുകൂലിക്കുന്നു. ട്രംപിനെ 35 ശതമാനവും.

President Election, Survey, Hillari Clinton, America, Voters, Election, Result, Women, World


Keywords: President Election, Survey, Hillari Clinton, America, Voters, Election, Result, Women, World