Follow KVARTHA on Google news Follow Us!
ad

രാജി സന്നദ്ധത അറിയിച്ച് വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ്

രാജി സന്നദ്ധത അറിയിച്ച് വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ്Resignation, Kerala, Thiruvananthapuram, LDF, Government, Vigilance, Director, Letter,
തിരുവനന്തപുരം: (wwwkvartha.com 19.10.2016) രാജി സന്നദ്ധത അറിയിച്ച് വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് സര്‍ക്കാരിന് കത്ത് നല്‍കി. തന്റെ വ്യക്തിപരമായ കാരണങ്ങളാല്‍ വിജിലന്‍സില്‍ നിന്ന് ഒഴിയാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്  ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയ്ക്കാണ് വിജിലന്‍സ് ഡയറക്ടര്‍ കത്ത് നല്‍കിയത്.

അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതോടെ ജേക്കബ് തോമസിനെതിരെ ചില കേന്ദ്രങ്ങള്‍ രംഗത്തുവന്നിരുന്നു. യുഡിഎഫ് ഭരണകാലത്ത് കെ എം മാണിക്കെതിരെ ബാര്‍ കോഴക്കേസ് അന്വേഷിച്ചപ്പോഴാണ്, അദ്ദേഹത്തിന്റെതന്നെ വകുപ്പ് ജേക്കബ് തോമസിനെ കുടുക്കാന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് ആരോപണമുണ്ടായിരുന്നു.

തുറമുഖ ഡയറക്ടറായിരിക്കെ സോളാര്‍ പാനല്‍ സ്ഥാപിച്ചതില്‍ ക്രമക്കേടുണ്ടെന്ന, കെ എം മാണി ധനമന്ത്രിയായിരിക്കെ ധനകാര്യപരിശോധനവിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ചില കേന്ദ്രങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇക്കാര്യം ഉന്നയിച്ച് പ്രതിപക്ഷം നിയമസഭയില്‍ ബഹളംവച്ചിരുന്നു.

Resignation, Kerala, Thiruvananthapuram, LDF, Government, Vigilance, Director, Letter,  Jacob Thomas wants to quit as Kerala vigilance chief.

Keywords: Resignation, Kerala, Thiruvananthapuram, LDF, Government, Vigilance, Director, Letter,  Jacob Thomas wants to quit as Kerala vigilance chief.