Follow KVARTHA on Google news Follow Us!
ad

എന്ത് വില കൊടുത്തും ബി ജെ പി ഭരണം തടയും; ജിഗ്നേഷ് മേവാനി

ബിജെ പി ഭരണം വീണ്ടും വരുന്നത് എങ്ങനെയും തടയുമെന്ന് BJP, Stop, Technology, Central Government, March, Congress, Programme, Government, Election, Gujarat, Uttar Pradesh, National
അഹമ്മദാബാദ്: (www.kvartha.com 01.10.2016) ബിജെ പി ഭരണം വീണ്ടും വരുന്നത് എങ്ങനെയും തടയുമെന്ന് ഗുജറാത്തിലെ ദളിത് ജിഗ്നേഷ് മേവാനി. ബിജെപി അധികാരത്തിലിരിക്കുന്ന കേന്ദ്രത്തിലും യു പിയിലും ഗുജറാത്തിലും അതിന് വേണ്ടിയുള്ള പരിശ്രമങ്ങള്‍ നടത്തുമെന്നും ഇതിനുവേണ്ടി ഗുജറാത്ത് മോഡല്‍ വികസനത്തെ തുറന്നുകാട്ടുമെന്നും ഹിന്ദുസ്ഥാന്‍ ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ ഈ മേവാനി വ്യക്തമാക്കി.

ഭൂമി ലഭിക്കാനുള്ള അവകാശമുള്ള ദളിതര്‍ക്ക് അത് നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ചത്ത ജീവികളുടെ തോലൂരിയേണ്ടവരാണ് തങ്ങളെന്ന അധമബോധം ദളിതരെ ഈ നൂറ്റാണ്ടിലും വേട്ടയാടുന്നുണ്ട്. ഇത്തരം ചിന്തകളെ മറികടന്ന് അംബേദ്കറിന്റെ പട്ടിണിയാണെങ്കിലും കീഴടങ്ങരുതെന്ന വാക്കുകളെ പ്രയോഗത്തില്‍ കൊണ്ടുവരാന്‍ ദളിതര്‍ക്ക് സാധിക്കണം. സാങ്കേതികവിദ്യ വികസിച്ച ഈ കാലഘട്ടത്തില്‍ പശുത്തോലുരിയുവാനും സാങ്കേതികവിദ്യ സര്‍ക്കാരിന്റെ കൈവശമുള്ളപ്പോള്‍ ഇത്തരം വൃത്തി കുറഞ്ഞ ജോലി ചെയ്യേണ്ടവരല്ല തങ്ങളെന്ന തിരിച്ചറിവ് ദളിതര്‍ക്കുണ്ടാവണം.

BJP, Stop, Technology, Central Government, March, Congress, Programme, Government, Election, Gujarat, Uttar Pradesh, Nationalമറാത്ത പ്രക്ഷോഭം ഒന്നുമല്ലെങ്കിലും ജനശ്രദ്ധ തിരിച്ചു വിടാന്‍ അതുപകരിക്കപ്പെടുന്നുണ്ടെന്നും ജിഗ്‌നേഷ് പറഞ്ഞു. അച്ഛേ ദിന്‍ വന്നിട്ടില്ല, പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ആവുന്നില്ല, നര്‍മ്മദയിലെ വെള്ളം കൃഷിയിടങ്ങളിലേക്ക് എത്തുന്നില്ല. ഈ പ്രശ്‌നങ്ങളെയൊക്കെ മറച്ചു പിടിക്കാന്‍ ഈ പ്രക്ഷോഭം ഉപകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വരുന്ന യു.പി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ശ്രമിക്കും. ഇതിനായി തങ്ങളുടെ പക്കല്‍ വ്യക്തമായ പദ്ധതികളുണ്ട്. ബി.ജെ.പിയെ പോലെ തന്നെ കോണ്‍ഗ്രസിനെയും ഞങ്ങള്‍ എതിര്‍ക്കുന്നു. ഗുജറാത്ത് മോഡല്‍ വികസനത്തെ തുറന്നു കാട്ടുന്നതിനായി ബുന്ദേല്‍ഖണ്ഡ് മുതല്‍ ലഖനൗ വരെ 15 ദിവസം നീണ്ടു നില്‍ക്കുന്ന മാര്‍ച്ച് ഈ വര്‍ഷം അവസാനം സംഘടിപ്പിക്കുമെന്നും ജിഗ്‌നേഷ് മേവാനി കൂട്ടിചേര്‍ത്തു.