Follow KVARTHA on Google news Follow Us!
ad

പോലീസ് ആസ്ഥാനത്ത് ഗ്രീന്‍ പ്രോട്ടോക്കോള്‍

ശുചിത്വപൂര്‍ണമായ അന്തരീക്ഷത്തിനും ഫലപ്രദമായ മാലിന്യസംസ്‌കരണത്തിനും മാതൃകയാവാന്‍ പോലീസ് ആസ്ഥാനം Thiruvananthapuram, Police, Kerala, Police Head Quarters, Clean, Atmosphere, Lock Nadh, waste, Disposable, Class, Plate, Function,
തിരുവനന്തപുരം: (www.kvartha.com 01/10/2016) ശുചിത്വപൂര്‍ണമായ അന്തരീക്ഷത്തിനും ഫലപ്രദമായ മാലിന്യസംസ്‌കരണത്തിനും മാതൃകയാവാന്‍ പോലീസ് ആസ്ഥാനം തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി പോലീസ് ആസ്ഥാനത്ത് ഗ്രീന്‍പ്രോട്ടോക്കോള്‍ നടപ്പിലാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി.

ശുചിത്വമിഷനുമായി സഹകരിച്ചാണ്് ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നത്. ദിനംപ്രതിയുണ്ടാകുന്ന മാലിന്യത്തിന്റെ അളവ് പരമാവധി കുറയ്ക്കുക ഉള്ളവ പുനരുപയോഗിക്കുക മറ്റുത്പന്നങ്ങളായി മാറ്റുക മാലിന്യം തരംതിരിച്ചു സംസ്‌കരിക്കുക എന്നീ തത്ത്വങ്ങളുടെ അടിസ്ഥാനത്തിലുള്ള നടപടികള്‍ ഇതിനായി നടപ്പിലാക്കാനാണ് തീരുമാനം.

ഡിസ്‌പോസിബിള്‍ ഗ്‌ളാസ്സുകള്‍ ആഹാര സാധനങ്ങള്‍ പൊതിഞ്ഞുകൊണ്ടുവരുന്ന പ്‌ളാസ്റ്റിക്കുകള്‍ എന്നിവ ഒഴിവാക്കി പകരം വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന വസ്തുക്കള്‍ തെരഞ്ഞെടുക്കണമെന്നാണ് സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം നല്കിയിട്ടുള്ളത്. പോലീസ് ആസ്ഥാനത്തെ ജീവനക്കാര്‍ ഉച്ചഭക്ഷണവും മറ്റും ടിഫിന്‍ ബോക്‌സുകള്‍ പോലെ വീണ്ടും ഉപയോഗിക്കാവുന്ന പാത്രങ്ങളില്‍ കൊണ്ടുവരണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഭക്ഷണാവശിഷ്ടങ്ങള്‍ അതിനായുള്ള കുട്ടകളില്‍ മാത്രം നിക്ഷേപിക്കണം. അത് യഥാസമയം പോലീസ്

ആസ്ഥാനത്തെ ബയോഗ്യാസ് പ്ലാന്റിലേക്ക് മാറ്റും. ചടങ്ങുകള്‍ക്കും മറ്റും ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ കഴിയുന്നതും വീണ്ടും ഉപയോഗിക്കാവുന്ന പാത്രങ്ങളില്‍ നല്കണം. പ്ലാസ്റ്റിക് പ്ലേറ്റുകളും കപ്പുകളും പൂര്‍ണ്ണമായും ഒഴിവാക്കാനാണ് തീരുമാനം. പ്ലാസ്റ്റിക് കുപ്പിവെള്ളവും പരമാവധി ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

ആഘോഷങ്ങള്‍ക്ക് ഉപയോഗിക്കുന്ന അലങ്കാര വസ്തുക്കളിലും പ്‌ളാസ്റ്റിക് ഉപയോഗം പരമാവധി ഒഴിവാക്കി തുണി, പേപ്പര്‍ മുതലായവ ഉപയോഗിക്കും. രഹസ്യ സ്വഭാവമുള്ള പേപ്പറുകള്‍ ഉപയോഗശേഷം നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ഷഡര്‍ മെഷീന്‍ ഉപയോഗിക്കും. മറ്റു പേപ്പര്‍ ഇലക്‌ട്രോണിക് പ്ലാസ്റ്റിക് വേസ്റ്റുകള്‍ എന്നിവ തരം തിരിച്ച് സൂക്ഷിച്ചശേഷം അവ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായി ബന്ധപ്പെട്ട ഏജന്‍സിയെ ഏല്‍പ്പിക്കും. പേപ്പറും മറ്റു ചപ്പുചവറുകളും കൂട്ടിയിട്ടു കത്തിക്കുന്നതു വഴിയുണ്ടാകുന്ന മലിനീകരണം ഒഴിവാക്കാനും ഭക്ഷണാവശിഷ്ടങ്ങള്‍ കൂട്ടിയിടുന്നതുമൂലമുള്ള തെരുവുനായ്ക്കളുടെ ശല്യം ഒഴിവാക്കാനും പോലീസ് ആസ്ഥാനം കൂടുതല്‍ ശുചിത്വപൂര്‍ണമാക്കാനും പുതിയ ഗ്രീന്‍പ്രോട്ടോക്കോള്‍ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. ഗാന്ധിജയന്തി ദിനം മുതല്‍ നടപ്പാക്കിത്തുടങ്ങുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ തുടര്‍ച്ചയായ ബോധവത്കരണവും മോണിട്ടറിങ്ങും വഴി പൂര്‍ണവിജയത്തിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സെമിനാറുകള്‍,

ക്ലാസുകള്‍ എന്നിവ സംഘടിപ്പിക്കും. ഫലപ്രാപ്തി വിലയിരുത്തിയശേഷം സംസ്ഥാനത്തെ മറ്റു പോലീസ് ഓഫീസുകളില്‍ നടപ്പിലാക്കാനും ആലോചനയുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു.

Thiruvananthapuram, Police, Kerala, Police Head Quarters, Clean, Atmosphere, Lock Nadh, waste, Disposable, Class, Plate, Function.


Keywords: Thiruvananthapuram, Police, Kerala, Police Head Quarters, Clean, Atmosphere, Lock Nadh, waste, Disposable, Class, Plate, Function.