Follow KVARTHA on Google news Follow Us!
ad

കാമുകനെ പരീക്ഷിക്കാന്‍ നീലച്ചിത്ര നടിയെ അയച്ചു; പരീക്ഷണത്തില്‍ കാമുകന്‍ ജയിച്ചു;ആന്റി ക്ലൈമാക്‌സില്‍ പരാജയപ്പെട്ടത് കാമുകി

ന്യൂയോര്‍ക്ക്: (www.kvartha.com 25.10.2016) പ്രണയത്തിലായാലും ദാമ്പത്യ ബന്ധത്തിലായാലും അനാവശ്യ സംശയങ്ങള്‍ സ്‌നേഹ ബന്ധങ്ങള്‍ തകര്‍ക്കും. പലപ്പോഴും ഈ ബന്ധങ്ങള്‍ വീണ്ടും വിളക്കിചേര്‍ക്കാന്‍ സാധിക്കാറുമില്ല.New York, World, Catch a cheater, Video, Viral
ന്യൂയോര്‍ക്ക്: (www.kvartha.com 25.10.2016) പ്രണയത്തിലായാലും ദാമ്പത്യ ബന്ധത്തിലായാലും അനാവശ്യ സംശയങ്ങള്‍ സ്‌നേഹ ബന്ധങ്ങള്‍ തകര്‍ക്കും. പലപ്പോഴും ഈ ബന്ധങ്ങള്‍ വീണ്ടും വിളക്കിചേര്‍ക്കാന്‍ സാധിക്കാറുമില്ല.

സ്വന്തം കാമുകനെ അവിശ്വസിച്ച ഒരു കാമുകിയുടെ പ്രവൃത്തികളാണിപ്പോള്‍ യൂട്യൂബില്‍ തരംഗമായി മാറിയിരിക്കുന്നത്. ക്യാച്ച് എ ചീറ്റര്‍ ഷോയുടെ ഭാഗമായാണ് യുവതി തന്റെ കാമുകനെ പരീക്ഷിക്കാന്‍ തീരുമാനിച്ചത്.

കാമുകന് സമീപത്തേയ്ക്ക് നീലച്ചിത്ര നടിയെ പറഞ്ഞയച്ചായിരുന്നു പരീക്ഷണം.

പുസ്തക കടയിലേയ്ക്ക് കയറുകയായിരുന്ന കാമുകനെ പുറത്തുനിന്ന നടി വിളിച്ചുവെങ്കിലും അയാള്‍ തിരിഞ്ഞ്‌നോക്കിയില്ല. അല്പ സമയം കഴിഞ്ഞ് കാമുകന്‍ തിരിച്ചെത്തുന്നതുവരെ നടി അവിടെ തന്നെ നിന്നു. കാമുകനെ കണ്ടതോടെ നടി സംസാരമാരംഭിച്ചു. തന്റെ മൊബൈല്‍ ഫോണ്‍ കേടായെന്നും ഫോണ്‍ ഒന്ന് തരുമോ എന്നുമായിരുന്നു ഇവരുടെ ചോദ്യം.

ഫോണ്‍ വാങ്ങുന്നതിനിടെ വ്യക്തിപരമായ കാര്യങ്ങള്‍ ചോദിച്ചറിയാന്‍ നടി ശ്രമിക്കുന്നുണ്ട്. കാമുകിയുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു യുവാവിന്റെ മറുപടി.
New York, World, Catch a cheater, Video, Viral

തുടര്‍ന്ന് രാത്രി പങ്കിടുന്നതിനെ കുറിച്ചും കറങ്ങാന്‍ വരുന്നതിനെ കുറിച്ചുമെല്ലാം നടി ചോദിച്ചു. ചോദ്യങ്ങള്‍ക്ക് വ്യക്തമായി മറുപടി നല്‍കിയ കാമുകന്‍ തന്റെ കാമുകിക്കൊപ്പം കറങ്ങാന്‍ വരാമെന്ന് നടിയോട് സമ്മതിച്ചു. ഇതോടെ ഷോയുടെ സംഘാടകര്‍ ഇടപെട്ടു.

തന്റെ വിശ്വാസ്യത ചോദ്യം ചെയ്ത കാമുകിയോട് ക്ഷമിക്കാന്‍ അയാള്‍ കൂട്ടാക്കിയില്ല. ഒരു തരത്തിലുള്ള ബന്ധവും തനിക്കിനി കാമുകിയുമായി വേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.

വൈറലായി മാറിയ വീഡിയോ കാണാം.

SUMMARY: A girlfriend who feared her lover was cheating hired a PORN STAR to put her suspicions to the test.

Keywords: New York, World, Catch a cheater, Video, Viral