Follow KVARTHA on Google news Follow Us!
ad

രാത്രി ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്നും പെണ്‍കുട്ടിയുടെ നിലവിളി; രക്ഷപ്പെടുത്തിയപ്പോഴാണ് പോലീസ് ആ സത്യം അറിയുന്നത്

രാത്രിയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്നും പെണ്‍കുട്ടിയുടെ നിലവിളി, രക്ഷപ്പെടുത്തിയCase, Vehicles, Friends, Youth, National,
ന്യൂഡല്‍ഹി: (www.kvartha.com 26.10.2016) രാത്രിയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്നും പെണ്‍കുട്ടിയുടെ നിലവിളി, രക്ഷപ്പെടുത്തിയപ്പോഴാണ് പോലീസ് ആ സത്യം അറിയുന്നത്, കളിക്ക് വേണ്ടി പെണ്‍കുട്ടി ഒപ്പിച്ച പണിയാണിതെന്ന്.

ഇക്കഴിഞ്ഞ ഞാറാഴ്ച രാത്രിയാണ് സംഭവം. ഓടിക്കൊണ്ടിരുന്ന മാരുതി കാറില്‍ നിന്നും സഹായം ആവശ്യപ്പെട്ടുള്ള പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ടാണ് ഡെല്‍ഹി പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചത്.

പെണ്‍കുട്ടി സഹായം അഭ്യര്‍ത്ഥിച്ച് നിലവിളിക്കുന്നതായുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് ദോലാ കോന്‍ ട്രാഫിക് പോലീസ് ഉടന്‍ തന്നെ പ്രവര്‍ത്തന നിരതരാവുകയും ബാരിക്കേടുകള്‍ നിരത്തി ലഭിച്ച കാര്‍ നമ്പര്‍ പരിശോധിച്ച് വാഹനത്തെ തടയുകയും ചെയ്തു. കാറില്‍ നിന്നും സോനു, ജോഗീന്ദര്‍ എന്നീ യുവാക്കളെ പിടികൂടുകയും പ്രാദേശിക പോലീസിന് കൈമാറുകയും ചെയ്തു. പിന്നീടാണ് പെണ്‍കുട്ടിയുടെ സുഹൃത്തുക്കളാണ് തങ്ങളെന്നും തമാശയ്ക്ക് വേണ്ടിയാണ് സഹായത്തിനായി പെണ്‍കുട്ടി കരഞ്ഞതെന്നുമുള്ള കാര്യം അറിയുന്നത്.

കാറിലുണ്ടായിരുന്നവരെല്ലാം മദ്യപിച്ചിരുന്നു. ഒരു പാര്‍ട്ടി കഴിഞ്ഞ് തിരിച്ചുവരുന്നതിനിടയിലാണ്
പെണ്‍കുട്ടി പോലീസിനെ കളിപ്പിച്ചത്. എന്നാല്‍ സംഭവത്തില്‍ കേസെടുക്കാന്‍ പോലീസ് തയ്യാറായില്ല. മൂവരെയും കേസ് രജിസ്റ്റര്‍ ചെയ്യാതെ പോകാന്‍ അനുവദിക്കുകയായിരുന്നു.

പിന്നീട് പെണ്‍കുട്ടിയെ രക്ഷിച്ച സംഘത്തില്‍ ഉള്‍പ്പെട്ട എസ്.ഐ സഞ്ജയ് പംഗാല്‍, ഹെഡ് കോണ്‍സ്റ്റബിള്‍ രവീന്ദര്‍, കോണ്‍സ്റ്റബിള്‍ ബാല്‍രാജ് എന്നിവരെ സമയോചിതമായ ഇടപെടലിന് കമ്മിഷണര്‍ അഭിനന്ദിച്ചു.

Girl Screams 'Help' From Car. Then A Surprise For Delhi Police Team, Hand over, Drunken, Case, Vehicles, Friends, Youth, National.


Keywords: Girl Screams 'Help' From Car. Then A Surprise For Delhi Police Team, Hand over, Drunken, Case, Vehicles, Friends, Youth, National.