Follow KVARTHA on Google news Follow Us!
ad

യുവതിയുടെ അവിഹിതബന്ധം കയ്യോടെ പിടികൂടാന്‍ ഭര്‍ത്താവും അമ്മായിയമ്മയും തുനിഞ്ഞിറങ്ങി; ജാരനെ പിടിച്ചപ്പോള്‍ അമ്മായിയമ്മ കരഞ്ഞു

യുവതിയുടെ അവിഹിതബന്ധം കയ്യോടെ പിടികൂടാന്‍ ഭര്‍ത്താവും അമ്മായിയമ്മയും തുനിBeijing, China, Media, attack, Woman, World,
ബീജിംഗ് : (www.kvarha.com 27.10.2016) യുവതിയുടെ അവിഹിതബന്ധം കയ്യോടെ പിടികൂടാന്‍ ഭര്‍ത്താവും അമ്മായിയമ്മയും തുനിഞ്ഞിറങ്ങി. ഒടുവില്‍ ജാരനെ പിടിച്ചപ്പോള്‍ അമ്മായിയമ്മ കരഞ്ഞു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഇതിന്റെ വീഡിയോ ആണ്.

മരുമകളുടെ അവിഹിതബന്ധത്തില്‍ അമ്മായിഅമ്മ പിടിച്ചത് സ്വന്തം ഭര്‍ത്താവിനെ തന്നെ ആയിരുന്നു. വീട്ടിലെ കാര്‍ പാര്‍ക്കിംഗ് സ്ഥലത്തു നിന്നാണ് അമ്മയും മകനും കൂടി യുവതിയുടെ കാമുകനെ കൈയ്യോടെ പിടികൂടിയത്. തുടര്‍ന്ന് ഇവരെ അമ്മായിഅമ്മ മര്‍ദ്ദിക്കുന്നതും വീഡിയോയില്‍ കാണാം.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 21നാണ് വീഡിയോ അപ്‌ലോഡ് ചെയ്തത്. ഇതിനോടകം 29 മില്യണിലധികം ആളുകളാണ് ചൈനീസ് മാധ്യമങ്ങളില്‍ വീഡിയോ കണ്ടുകഴിഞ്ഞത്. വീഡിയോയുടെ തുടക്കത്തില്‍ മധ്യവയസ്‌കനായ ഒരാള്‍ ചെറുപ്പക്കാരിയായ യുവതിയെ അമ്മായിഅമ്മയുടെ തല്ലില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതാണ് കാണുന്നത്. പിന്നീട് അമ്മായിയമ്മ ഇയാളെയും മര്‍ദ്ദിക്കുന്നുണ്ട്.
ചൈനീസ് ഓണ്‍ലൈന്‍ പത്രമായ സിനയാണ് മരുമകളുടെ അവിഹിതബന്ധം തേടി അമ്മയും മകനും രംഗത്ത് വന്ന വാര്‍ത്ത പുറത്ത് വിട്ടത്. അമ്മായിയമ്മയുടെ അക്രമത്തില്‍ നിന്നും രക്ഷപ്പെടാനായി മരുമകള്‍ അമ്മായിയച്ഛന്റെ പിറകിലേക്ക് മാറുന്നതും വീഡിയോയില്‍ കാണാം. 

സ്വന്തം മരുമകളോട് നിങ്ങള്‍ക്ക് എങ്ങനെയാണ് ഇത് ചെയ്യാന്‍ തോന്നിയതെന്നും ഭര്‍ത്താവിനോട് അമ്മായിയമ്മ ചോദിക്കുന്നുണ്ട്. അവസാനം മകനും പിതാവിന് നേരെ തിരിയുന്നതും പിതാവിനോട് തട്ടിക്കയറുന്നതും കാണാം. വീഡിയോയുടെ അവസാനം യുവതി അലറിക്കരയുന്നതാണ് കാണുന്നത്.

Mother in law caught husband and daughter in law's illegal relationship, Beijing, China, Media, Attack, Woman, World

Keywords: Furious wife beats up husband over affair with daughter in law, Beijing, China, Media, Attack, Woman, World.