Follow KVARTHA on Google news Follow Us!
ad

പാകിസ്ഥാന്‍ തിരിച്ചടിക്കുമെന്ന് അഭ്യൂഹം; ആറ് സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രതാനിര്‍ദ്ദേശം

പാകിസ്ഥാന്‍ ഭീകരര്‍ക്ക് നേരെ ഇന്ത്യന്‍ സൈനികരില്‍ നിന്ന് ആക്രമമുണ്ടായതിന്റെattack, Terror Threat, State, Strike, Alerts, Government, Maharashtra, Jammu, Gujarat, Rajastan, New Delhi, India, Airport, National
ന്യൂഡല്‍ഹി: (www.kvartha.com 01.10.2016) പാകിസ്ഥാന്‍ ഭീകരര്‍ക്ക് നേരെ ഇന്ത്യന്‍ സൈനികരില്‍ നിന്ന് ആക്രമമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ ആറ് സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രതാനിര്‍ദ്ദേശം. ഇന്ത്യ പ്രകോപനം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന പാകിസ്ഥാന്റെ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.

ഡല്‍ഹി, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മുകാശ്മീര്‍, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പാക് ഭീകരര്‍ ലക്ഷ്യം വയ്ക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലാണ് ജാഗ്രതാനിര്‍ദ്ദേശം.വാണിജ്യസമുച്ചയങ്ങള്‍, ജനങ്ങള്‍ കൂടിനില്‍ക്കുന്ന സ്ഥലങ്ങള്‍, എയര്‍പോര്‍ട്ടുകള്‍, ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ തുടങ്ങിയ പ്രധാനകേന്ദ്രങ്ങളില്‍ ജാഗരൂകരായിരിക്കണമെന്നാണ് ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്ങ് അറിയിച്ചിരിക്കുന്നത്.

ഏത് നിമിഷവും പാകിസ്ഥാന്‍ ഭീകരരില്‍ നിന്ന് തിരിച്ചടി പ്രതീക്ഷിക്കാമെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍


attack, Terror Threat, State, Strike, Alerts, Government, Maharashtra, Jammu, Gujarat, Rajastan, New Delhi, India, Airport, National