Follow KVARTHA on Google news Follow Us!
ad

മലപ്പുറത്തെ സ്ത്രീകളെ പരിഹസിച്ച എന്‍ ഗോപാലകൃഷ്ണനെതിരെ പരാതിയുമായി അഭിഭാഷകന്‍ ജഹാംഗീര്‍ രംഗത്ത്; ഏറ്റുപിടിച്ച് സോഷ്യല്‍ മീഡിയ

മലപ്പുറത്തെ സ്ത്രീകള്‍ പന്നികളെ പോലെ പെറ്റുകൂട്ടുന്നുവെന്ന വര്‍ഗീയ പരാമര്‍ശം നടത്തി ഒരു ജില്ലയേയും ഒരു മത വിഭാഗത്തേയും Kerala, Malappuram, Controversy, Video, BJP, Social Network, Complaint, Adv. Jahangeer, N Gopalakrishnan , Women, Pregnancy.
മലപ്പുറം: (www.kvartha.com 17.10.2016) മലപ്പുറത്തെ സ്ത്രീകള്‍ പന്നികളെ പോലെ പെറ്റുകൂട്ടുന്നുവെന്ന വര്‍ഗീയ പരാമര്‍ശം നടത്തി ഒരു ജില്ലയേയും ഒരു മത വിഭാഗത്തേയും ആക്ഷേപിച്ച സംഘപരിവാര്‍ സഹയാത്രികനും ഹിന്ദുത്വ പ്രചാരകനുമായ ഡോ. എന്‍ ഗോപാലകൃഷ്ണനെതിരെ അഡ്വ. ജഹാംഗീര്‍ പോത്തുകല്ല് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയ. ഇതോടെ സംഭവം സോഷ്യല്‍ മീഡിയയും ഏറ്റുപിടിച്ചു. (www.kvartha.com)

സംസ്ഥനത്ത് ഏറ്റവും കൂടുതല്‍ എംഎല്‍എമാര്‍ ഉള്ളത് മലപ്പുറത്താവാന്‍ കാരണം മുസ്ലിം സ്ത്രീകള്‍ കൂടുതല്‍ പ്രസവിക്കുന്നത് കൊണ്ടാണ്. അത് കൊണ്ടാണ് ജനസംഖ്യ വര്‍ദ്ധിക്കുന്നതും. ഇസ്ലാം മതത്തിന്റെ പേരില്‍ രൂപീകരിച്ച ജില്ലയാണ് മലപ്പുറമെന്നും അദ്ദേഹത്തിന്റെ വീഡിയോയില്‍ വ്യക്തമാണ്. (www.kvartha.com) രണ്ടും മുന്നും ഭാര്യമാരെ വെച്ച് പ്രസവിച്ച് കൂട്ടുന്നത് കൊണ്ടാണ് മലപ്പുറത്തെ പേരെടുത്ത് പറയുന്നത്. അല്ലാതെ അവിടേയുള്ള ഹിന്ദുക്കളെയോ മുസ്ലിങ്ങളെയോ അവഹേളിക്കാനല്ല. അവിടേയുള്ള മുസ്ലിം ജനസംഖ്യ കൂടുന്നതും ഇസ്ലാം പാകിസ്ഥാനിലേത് പോലെ ആയി തീരുന്നതെല്ലാം സംഭവിച്ച് കൊണ്ടിരിക്കുന്നതിലാണ് താന്‍ മലപ്പുറം ജില്ലയുടെ പേര് ഉപയോഗിച്ചതെന്നും ഗോപാലകൃഷ്ണന്‍ വ്യക്തമാക്കുന്നു. (www.kvartha.com)

മുമ്പും ഇത്തരത്തില്‍ വിവാദപരമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുള്ള ഇയാള്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് എന്ന സംഘടനയുടെ ഡയറക്ടറാണ്. ഇദ്ദേഹം സംഘപരിവാര്‍ വേദികളിലെ സ്ഥിരം പ്രഭാഷകനുമാണ്. (www.kvartha.com)

ഇത്തരത്തിലുള്ള വിദ്വേഷ പ്രസംഗങ്ങള്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കുമെന്നാരോപിച്ച് കാസര്‍കോട് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഷുക്കൂര്‍ നല്‍കിയ പരാതിയില്‍ സലഫി പ്രഭാഷകന്‍ ഷംസുദ്ദീന്‍ പാലത്തിനെതിരെ യുഎപിഎ ചുമത്തിയിരുന്നു. കഴിഞ്ഞ ദിവസം, വിദ്വേഷ പ്രസംഗം നടത്തുന്ന കെ പി ശശികലക്കെതിരേയും നടപടി വേണമെന്നാവശ്യപ്പെട്ട് ഷുക്കൂര്‍ പരാതി നല്‍കിയിരുന്നു. (www.kvartha.com)

 Kerala, Malappuram, Controversy, Video, BJP, Social Network, Complaint, Adv. Jahangeer, N Gopalakrishna, Women, Pregnancy, (www.kvartha.com)


Keywords: Kerala, Malappuram, Controversy, Video, BJP, Social Network, Complaint, Adv. Jahangeer, N Gopalakrishna, Women, Pregnancy, (www.kvartha.com)