Follow KVARTHA on Google news Follow Us!
ad

അന്തരീക്ഷ മലിനീകരണം ഒഴിവാക്കാന്‍ കെ എസ് ആര്‍ ടി സിയുടെ സി എന്‍ ജി ബസുകള്‍ വരുന്നു

അന്തരീക്ഷമലിനീകരണം ഒഴിവാക്കാന്‍ കെ എസ് ആര്‍ ടി സിയുടെ സി എന്‍ ജി ബസുകള്‍ വരുന്നുThiruvananthapuram, Kerala, bus, KSRTC, Vehicles, Kochi, Kozhikode, Kollam, Kannur, Thrissur,
തിരുവനന്തപുരം: (www.kvartha.com 01.10.2016) വാഹനപ്പെരുപ്പം മൂലമുള്ള അന്തരീക്ഷമലിനീകരണം ഒഴിവാക്കാന്‍ കെ എസ് ആര്‍ ടി സി നേരത്തെ പ്രഖ്യാപിച്ച സി എന്‍ ജി ബസുകള്‍ ഉടന്‍ വരും. ആദ്യഘട്ടം കൊച്ചിയിലും പിന്നീട് കണ്ണൂര്‍, തൃശ്ശൂര്‍, തിരുവനന്തപുരം, കോഴിക്കോട്, കൊല്ലം ജില്ലകളിലും ആറ് മാസത്തിനകം സര്‍വീസ് തുടങ്ങാനാണ് പദ്ധതി.

കെ എസ് ആര്‍ ടി സിയുടെ നഷ്ടം കുറക്കുകയെന്ന ലക്ഷ്യത്തോടുകൂടിയുമാണ് ഡല്‍ഹി, പുനെ, ബംഗളൂരു എന്നിവിടങ്ങളിലുള്ളതു പോലെ സി എന്‍ ജി ബസുകള്‍ നിരത്തിലിറക്കാന്‍ ഗതാഗതവകുപ്പ് പദ്ധതി തയ്യാറാക്കിയത്. സി എന്‍ ജി, ഫില്ലിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് കേന്ദ്രസര്‍ക്കാരുമായും വിവിധ എണ്ണക്കമ്പനികളുമായും ഇതിനകം ചര്‍ച്ച നടത്തി.

ഡീസല്‍ ബസുകള്‍ക്ക് 39 ലക്ഷം രൂപ ചെലവാകുമ്പോള്‍ സി എന്‍ ജി ബസുകള്‍ക്ക് 42 ലക്ഷം രൂപയാണ് ചെലവാകുന്നത്. എന്നാല്‍, സര്‍വീസ് നടത്തുമ്പോള്‍ സി എന്‍ ജി ബസുകള്‍ ലാ
ഭകരമാകുമെന്നാണ് പ്രതീക്ഷ. സി എന്‍ ജി ബസുകള്‍ ദീര്‍ഘദൂര യാത്രകളില്‍ ചെലവ് കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്.

ദിവസം 220 കിലോമീറ്റര്‍ ദൂരം വീതം 500 ബസ്സുകള്‍ 335 ദിവസം ഓടുകയാണെങ്കില്‍ ഒരു വര്‍ഷം 2.02 കോടി രൂപ ലാഭിക്കാമെന്നാണ് പറയുന്നത്. ദ്രവീകൃത വാതകങ്ങളെ അപേക്ഷിച്ച് സി എന്‍ ജി, കാര്‍ബണ്‍ ഡയോക്സൈഡും മറ്റും വളരെ കുറച്ചുമാത്രമേ ബഹിര്‍ഗമിപ്പിക്കൂ. അതിനാല്‍ ഏറെ പരിസ്ഥിതി സൗഹാര്‍ദമാണ്.

യൂറോപ്പ്, കാനഡ, ന്യൂസീലന്‍ഡ്, ആസ്ത്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങളിലൊക്കെ സി എന്‍ ജി വിജയകരമായി നടപ്പാക്കി. ഡല്‍ഹിയിലും മുംബൈയിലും പൊതുഗതാഗതത്തില്‍ സി എന്‍ ജി ഇന്ധനം നിര്‍ബന്ധമാക്കിയിട്ടുണ്ട്.


Thiruvananthapuram, Kerala, bus, KSRTC, Vehicles, Kochi, Kozhikode, Kollam, Kannur, Thrissur, CNG buses of KSRTC will come soon.


Keywords: Thiruvananthapuram, Kerala, bus, KSRTC, Vehicles, Kochi, Kozhikode, Kollam, Kannur, Thrissur, CNG buses of KSRTC will come soon.