Follow KVARTHA on Google news Follow Us!
ad

ജയലളിത മരിച്ചെന്നും ആര്‍ എസ് എസ് കൊന്നതാണെന്നും ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവതി കുടുങ്ങി

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത മരിച്ചെന്നും ആര്‍എസ്എസ് അവരെ കൊലപ്പെടുത്തിchennai, Police, Case, Facebook, post, Health & Fitness, London, Complaint, National,
ചെന്നൈ: (www.kvartha.com 01.10.2016) തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത മരിച്ചെന്നും ആര്‍എസ്എസ് അവരെ കൊലപ്പെടുത്തിയെന്നും ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവതിക്കെതിരെ പോലീസ് കേസെടുത്തു. ഫ്രാന്‍സില്‍ താമസക്കാരിയായ തമിഴച്ചി എന്ന യുവതിക്കെതിരെയാണ് പോലീസ് കേസെടുത്തത്.

ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടയിലായിരുന്നു തമിഴച്ചിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അണ്ണാ ഡിഎംകെ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നാണ് കേസ്. തമിഴച്ചിക്കെതിരെ അണ്ണാ ഡിഎംകെയുടെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

രണ്ടു ദിവസം മുമ്പായിരുന്നു തമിഴച്ചിയുടെ ഫേസ്ബുക്ക് പോസ്റ്റ്. വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരമാണ് താനിത് പറയുന്നതെന്നും തമിഴ്‌നാട്ടില്‍ കലാപങ്ങളുണ്ടാക്കി ഇടം പിടിക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസ് ആണ് ജയലളിതയുടെ മരണത്തിനു പിന്നിലെന്നും യുവതി പോസ്റ്റില്‍ പറയുന്നു. 

സ്വാതി കൊലക്കേസ്, വിഎച്ച്പി നേതാവ് സുരി കൊലപാതക കേസ്, ഹിന്ദു മുന്നണി പ്രവര്‍ത്തകന്‍ ശശികുമാര്‍ കൊലപാതകം തുടങ്ങിയ സംഭവങ്ങളില്‍ മുസ്ലിംങ്ങളെ കുറ്റപ്പെടുത്തി കലാപം ഇളക്കി വിടാനായിരുന്നു ആര്‍എസ്എസിന്റെ ശ്രമം. എന്നാല്‍ ഇതിനെ ജയലളിത എതിര്‍ത്തതിനാല്‍ അവരെ ഇല്ലാതാക്കുകയായിരുന്നു എന്നും യുവതി പറയുന്നു.

സംഭവത്തില്‍ ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിച്ചു, പൊതു മാധ്യമങ്ങളിലൂടെ മോശമായി പെരുമാറി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് തമിഴച്ചിക്കെതിരെ കേസ് എടുത്തിട്ടുള്ളത്. തമിഴച്ചി ഇതിനു മുമ്പും വിവാദപരമായ പോസ്റ്റ് ഇട്ട് വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. ചെന്നൈയിലെ ടെക്കി സ്വാതിയുടെ കൊലക്കേസില്‍ അടക്കം വിവാദപരമായ പോസ്റ്റിട്ടിരുന്നു തമിഴച്ചി.

സെപ്റ്റംബര്‍ 22നാണ് കടുത്ത പനിയെത്തുടര്‍ന്ന് ആരോഗ്യനില മോശമായ ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനു ശേഷം അവരുടെ നിലയെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ പുറത്തു വിടാന്‍ ആശുപത്രി അധികൃതരും പ്രവര്‍ത്തകരും തയ്യാറായിട്ടില്ല. അതിനാല്‍ അഭ്യൂഹങ്ങള്‍ ശക്തമാണ്.

ജയലളിതയെ ചികിത്സിക്കാന്‍ ലണ്ടനില്‍ നിന്നും വിദഗ്ദ പരിശോധനയ്ക്കായി ഡോക്ടര്‍
ചെന്നൈയിലെ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. അതിനിടെ വൃക്കയ്ക്ക് തകരാര്‍ സംഭവിച്ച ജയലളിതയെ സിങ്കപ്പൂരിലേക്ക് കൊണ്ടുപോകുന്നുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പ്രവര്‍ത്തകര്‍ വാര്‍ത്ത നിഷേധിച്ചു. 

ജയലളിതയുടെ അസുഖത്തെ കുറിച്ച് അഭ്യൂഹം പരക്കുന്ന സാഹചര്യത്തില്‍ ജയലളിതയുടെ പുതിയ ഫോട്ടോകള്‍ പുറത്തുവിടാന്‍ പ്രവര്‍ത്തകര്‍ തയ്യാറാകണമെന്ന് കഴിഞ്ഞദിവസം കരുണാനിധി പറഞ്ഞിരുന്നു.


 Chennai police book woman for spreading rumour about Jayalalithaa’s health condition, Chennai, Police, Case, Facebook, Post, Health & Fitness, London, Complaint, National.


Keywords: Chennai police book woman for spreading rumour about Jayalalithaa’s health condition, Chennai, Police, Case, Facebook, Post, Health & Fitness, London, Complaint, National.