Follow KVARTHA on Google news Follow Us!
ad

ചന്ദ്രബോസിന്റെ ഭാര്യ തിങ്കളാഴ്ച മുഖ്യമന്ത്രിക്ക് പരാതിനല്‍കും

വ്യവസായി നിസാമിന് ജയിലില്‍ ഫോണ്‍ വിളിക്കുന്നതുള്‍പ്പെടെ സൗകര്യങ്ങള്‍Thrissur, Kerala, Complaint, Chief Minister, Pinarayi vijayan,
തൃശൂര്‍: (www.kvartha.com 24.10.2016) വ്യവസായി നിസാമിന് ജയിലില്‍ ഫോണ്‍ വിളിക്കുന്നതുള്‍പ്പെടെ സൗകര്യങ്ങള്‍ ലഭിച്ച സംഭവം അന്വേഷിക്കണമെന്നും ആവശ്യമായ നടപടിയെടുക്കണമെന്നും ആശ്യപ്പെട്ട് ചന്ദ്രബോസിന്റെ ഭാര്യ ജമന്തി തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കും.

വിചാരണക്കോടതിയില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായിരുന്ന അഡ്വ.സി.പി. ഉദയഭാനുവിനെ തന്നെ ഹൈക്കോടതിയിലും കേസിനായി നിയോഗിക്കണമെന്നും മുഖ്യമന്ത്രിക്ക് നല്‍കുന്ന പരാതിയില്‍ അവര്‍ ആവശ്യപ്പെടും.

നിസാമിന് ജയിലില്‍ സുഖസൗകര്യങ്ങള്‍ ലഭിക്കുന്നുവെന്നു വിവരം ലഭിച്ചതിനെ തുടര്‍ന്നു നേരത്തെ
ജമന്തി തൃശൂര്‍ റൂറല്‍ എസ്പി ആര്‍. നിശാന്തിനിയോട് പരാതി അറിയിച്ചിരുന്നു. അതിനിടെയാണ് ഫോണിലൂടെ വധഭീഷണി നടത്തിയെന്നാരോപിച്ചു സഹോദരങ്ങള്‍തന്നെ നിസാമിനെതിരേ രംഗത്തെത്തിയത്.

Thrissur, Kerala, Complaint, Chief Minister, Pinarayi vijayan, Chandra Bose murder case, Muhammad Nisham.

Keywords: Thrissur, Kerala, Complaint, Chief Minister, Pinarayi vijayan, Chandra Bose murder case, Muhammad Nisham.