Follow KVARTHA on Google news Follow Us!
ad

റോഡുകളെ കുറിച്ച് പരാതി നല്‍കാന്‍ കൊടുത്ത വാട്‌സ്ആപ്പ് നമ്പറില്‍ ലഭിച്ചത് വിവാഹാലോചനകള്‍; പുലിവാല്‍ പിടിച്ച് ബിഹാര്‍ ഉപമുഖ്യമന്ത്രി

റോഡുകളെ കുറിച്ച് പരാതി നല്‍കാന്‍ കൊടുത്ത വാട്‌സ്ആപ്പ് നമ്പറില്‍ ലഭിച്ചത് നിറയെ വിവാഹ Patna, Engineering Student, Facebook, Message, Complaint, Marriage, Girl, News, National,
പട്‌ന : (www.kvartha.com 22.10.2016) റോഡുകളെ കുറിച്ച് പരാതി നല്‍കാന്‍ കൊടുത്ത വാട്‌സ്ആപ്പ് നമ്പറില്‍ ലഭിച്ചത് നിറയെ വിവാഹ അപേക്ഷകള്‍. ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനാണ് സംസ്ഥാനത്തെ റോഡുകളെ കുറിച്ച് പരാതി നല്‍കാന്‍ നല്‍കിയ വാട്‌സ്ആപ്പ് നമ്പറില്‍ 98 ശതമാനവും വിവാഹാലോചനകള്‍ ലഭിച്ചത്.

ആകെ വന്ന 47,000 മെസേജുകളില്‍ 44,000 മെസേജുകളും തന്നെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടികള്‍ അയച്ച മെസേജുകളാണെന്ന് പൊതുക്ഷേമവകുപ്പ് മന്ത്രിയായ തേജസ്വി പറയുന്നു.

നിരത്തുകളെ കുറിച്ചു പരാതി നല്‍കുന്നതിനാണ് തേജസ്വി തന്റെ ഫോണ്‍ നമ്പര്‍ നല്‍കിയത്. എന്നാല്‍ വന്ന മെസേജുകളില്‍ മൂവായിരം മാത്രമായിരുന്നു നിരത്തുകളെ കുറിച്ചുള്ള പരാതി ഉണ്ടായിരുന്നത്. ബാക്കിയെല്ലാം പ്രണയസന്ദേശങ്ങളാണ്. സ്വന്തം മുഖസൗന്ദര്യത്തെക്കുറിച്ചും നിറത്തെക്കുറിച്ചും ഉയരത്തെക്കുറിച്ചുമെല്ലാം പെണ്‍കുട്ടികള്‍ അയച്ച സന്ദേശങ്ങളായിരുന്നു വന്നത്. എന്നാല്‍ വ്യക്തിഗത സന്ദേശങ്ങള്‍ തന്നെ വിവാഹം കഴിക്കണമെന്ന കുഴിയില്‍ ചാടിച്ചിരിക്കുകയാണെന്നാണ് യാദവ് പറയുന്നത്.

ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ ജെ ഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെയും റാബ്രിദേവിയുടേയും മകനാണ് തേജസ്വി യാദവ്. ക്രിക്കറ്റില്‍ നിന്നാണ് തേജസ്വി യാദവ് രാഷ്ട്രീയത്തില്‍ എത്തിയത്. പ്രണയ സന്ദേശങ്ങള്‍ കൊണ്ട് വാട്‌സ് ആപ്പ് നിറഞ്ഞെങ്കിലും പ്രണയിച്ച് വിവാഹം കഴിക്കാനൊന്നും മന്ത്രിക്ക് താല്‍പ്പര്യമില്ല. ആലോചിച്ചുറപ്പിക്കുന്ന വിവാഹത്തിനാണ് താല്‍പര്യമെന്ന് മന്ത്രി പറയുന്നു.


കഴിഞ്ഞ വര്‍ഷം ടെക് സാവി കൂടിയായ മന്ത്രി സാമൂഹ്യ മാധ്യമം വഴി ഒരു എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് സ്‌കോളര്‍ഷിപ്പ് അനുവദിച്ചത് വലിയ വാര്‍ത്തയായിരുന്നു. തനിക്ക് സ്‌കോളര്‍ഷിപ്പ് കിട്ടുന്നില്ലെന്ന് കാട്ടി വിദ്യാര്‍ത്ഥി യാദവിന് ഫേസ്ബുക്ക് വഴി സന്ദേശം നല്‍കിയതിനെ തുടര്‍ന്നായിരുന്നു യാദവ് പ്രശ്‌നത്തില്‍ ഇടപെട്ടത്.

 Bihar deputy CM Tejaswi Yadav gets 44000 marriage proposals on WhatsApp, Patna, Engineering Student, Facebook, Message, Complaint, Marriage, Girl, News, National.

Keywords: Bihar deputy CM Tejaswi Yadav gets 44000 marriage proposals on WhatsApp, Patna, Engineering Student, Facebook, Message, Complaint, Marriage, Girl, News, National.