Follow KVARTHA on Google news Follow Us!
ad

യു പിയില്‍ അഖിലേഷ് യാദവിന്റെയും ശിവ്പാല്‍ യാദവിന്റെയും അനുകൂലികള്‍ ഏറ്റുമുട്ടി; മുഖ്യമന്ത്രിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ നീക്കം

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെയും സമാജ്‌വാദി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍Chief Minister, Election, Clash, Office, Brother, Minister, National,
ലക്‌നൗ: (www.kvartha.com 24.10.2016) ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെയും സമാജ്‌വാദി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ശിവ്പാല്‍ യാദവിന്റെയും അനുകൂലികള്‍ തമ്മില്‍ ലക്‌നൗവിലെ പാര്‍ട്ടി ഓഫീസിനു പുറത്ത് ഏറ്റുമുട്ടി. തിങ്കളാഴ്ച രാവിലെ ഇരുപക്ഷത്തു നിന്നുള്ളവരും ഓഫീസിനു മുന്നില്‍ തടിച്ചുകൂടുകയും മത്സരിച്ച് മുദ്രാവാക്യം മുഴക്കുകയുമായിരുന്നു.

പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് വിളിച്ചു കൂട്ടിയ യോഗം നടക്കാനിരിക്കെയാണ് സംഘര്‍ഷം . ഉത്തര്‍പ്രദേശില്‍ അസംബ്ലി തിരഞ്ഞെടുപ്പ് വരാനിരിക്കെ പാര്‍ട്ടി പിളര്‍പ്പിലേക്ക് പോകുന്നതിന്റെ സൂചനയാണ് കാണുന്നത്. അതിനിടെ മുഖ്യമന്ത്രി അഖിലേഷ് യാദവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്നും കേള്‍ക്കുന്നുണ്ട്.

പാര്‍ട്ടി 25 വര്‍ഷം പൂര്‍ത്തിയാക്കിയതുമായി ബന്ധപ്പെട്ടുള്ള ആഘോഷപരിപാടികളെ കുറിച്ച് ചര്‍ച്ചചെയ്യാനാണ് യോഗം വിളിച്ചുചേര്‍ത്തത്. അതിനിടെയാണ് പാര്‍ട്ടീ ഓഫീസിനു മുന്നില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മുഖ്യമന്ത്രി അഖിലേഷ് യാദവ് പിതൃ സഹോദരന്‍ ശിവപാല്‍ സിംഗിനെ മന്ത്രി സ്ഥാനത്തു നിന്നും പുറത്താക്കിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഈ മാസം തന്നെ ഇത് രണ്ടാംതവണയാണ് അഖിലേഷ് ശിവപാലിനെ മന്ത്രിസാഥനത്തുനിന്നും പുറത്താക്കുന്നത്.

തന്നെക്കാള്‍ ഏറെ സഹോദരന് പിന്തുണ നല്‍കുന്ന പിതാവിനെതിരെ അഖിലേഷിന്റെ ഭാഗത്തു നിന്നുണ്ടായ ശക്തമായ വെല്ലുവിളിയായാണ് ഇതിനെ കാണുന്നത്. തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ ചൊല്ലിയാണ് ഇപ്പോഴത്തെ പ്രശ്‌നം . മുലായത്തിന്റെയും ശിവപാലിന്റെയും താല്‍പര്യത്തിന് എതിരായിരുന്നു അഖിലേഷ്.

 Akhilesh Yadav And Mulayam Singh Split The Difference, Will Stay Together, Candidate, Chief Minister, Election, Clash, Office, Brother, Minister, National.


Keywords: Akhilesh Yadav And Mulayam Singh Split The Difference, Will Stay Together, Candidate, Chief Minister, Election, Clash, Office, Brother, Minister, National.