Follow KVARTHA on Google news Follow Us!
ad

ചെങ്ങന്നൂരില്‍ വാടകവീടും ലോഡ്ജും കേന്ദ്രീകരിച്ച് പെണ്‍വാണിഭം; സഹോദരിമാര്‍ പിടിയില്‍, സംഘത്തില്‍ വീട്ടമ്മമാരും കോളജ് വിദ്യാര്‍ത്ഥിനികളും

ചെങ്ങന്നൂരില്‍ വാടകവീടും ലോഡ്ജും കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവന്ന സഹോദരിമാര്‍Police, Arrest, Students, House Wife, Hotel, hospital, Natives, Mobil Phone, Family, Vehicles, Kerala,
ചെങ്ങന്നൂര്‍: (www.kvartha.com 01.10.2016) ചെങ്ങന്നൂരില്‍ വാടകവീടും ലോഡ്ജും കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവന്ന സഹോദരിമാര്‍ പിടിയില്‍. പന്തളം പറന്തല്‍ സ്വദേശിനി ബീന(30), വെണ്‍മണി സ്വദേശിനി ബിനു(35) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കാത്തിരിക്കുകയായിരുന്ന ഒരു പുരുഷനും രണ്ടു സ്ത്രീകളും പോലീസിനെ കണ്ടതോടെ ഓടിരക്ഷപ്പെട്ടു. വീട്ടമ്മമാരും കോളജ് വിദ്യാര്‍ത്ഥിനികളുമാണ് സംഘത്തിലുണ്ടായിരുന്നത്.

കുട്ടിയുമായി വന്നാണ് സഹോദരിമാരുടെ ഇടപാടുകള്‍. സ്ഥിരമായി ഹോട്ടലില്‍ എത്തുന്നതിനാല്‍ മറ്റുള്ളവര്‍ക്ക് സംശയം ഉണ്ടാകാതിരിക്കാനാണ് ഇവര്‍ കുട്ടിയുമൊത്ത് ലോഡ്ജു മുറിയില്‍ വരുന്നത്. മുറിയിലേക്ക് പോകുന്നതിനു മുമ്പ് കുട്ടിയെ സംഘത്തിലെ തന്നെ ഹോട്ടലില്‍ കാത്തിരിക്കുന്ന മറ്റുള്ളവരെ ഏല്‍പിക്കും.വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ജില്ലാ ആശുപത്രി ജംഗ്ഷനിലെ ലോഡ്ജില്‍ നിന്നാണ് ഇവര്‍ പോലീസിന്റെ പിടിയിലായത്.

ലോഡ്ജിനൊപ്പമുള്ള ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് ഇടപാടുകള്‍ നടത്തിയിരുന്നത്. മൊബൈല്‍ ഫോണിലൂടെ ബന്ധപ്പെടുന്നവരെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയ ശേഷം തുക പറഞ്ഞുറപ്പിച്ച് ഇടപാട് നടത്തുന്നതാണ് രീതി. തുടര്‍ന്ന് ഇടപാടുകാരോടു ഹോട്ടലില്‍ കാത്തിരിക്കാന്‍ പറഞ്ഞ ശേഷം ആളുകളെ അവിടേക്ക് എത്തിച്ചു കൊടുക്കുന്നു.

രണ്ടായിരം മുതല്‍ പതിനായിരം രൂപ വരെയാണ് ഇടപാടുകാരില്‍ നിന്ന് വാങ്ങിയിരുന്നത്. സമ്പന്ന കുടുംബത്തിലെ യുവതികളെന്നു തോന്നിക്കുന്നതരത്തില്‍ ഇരുചക്ര വാഹനത്തിലാണ് യുവതികള്‍ ലോഡ്ജില്‍ എത്തിയിരുന്നത്.

എന്നാല്‍ ഒരു വാടകവീട്ടിലും ഇവര്‍ സ്ഥിരമായി താമസിച്ചിരുന്നില്ല. അടുത്തകാലം വരെ മുളക്കുഴ
അരീക്കരയിലാണ് യുവതികളും കുട്ടിയും മാതാവും താമസിച്ചിരുന്നത്. ഇരുവരും വിവാഹിതകളാണെങ്കിലും ഭര്‍ത്താക്കന്‍മാര്‍ ഇവരോടൊപ്പമല്ല താമസിക്കുന്നത്. അരീക്കരയിലെ വീട്ടില്‍ രാത്രികാലത്തും ഇടപാടുകാരെത്തി തുടങ്ങിയതോടെ നാട്ടുകാര്‍ ഇടപെടുകയും ഇതോടെ ഇവര്‍ വീടു മാറുകയുമായിരുന്നു.

ആശുപത്രി ജങ്ഷനിലെ ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യസംഘം പ്രവര്‍ത്തിക്കുന്നതായുള്ള വിവരം രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മൊബൈല്‍ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങളനുസരിച്ച് സംഘാംഗങ്ങളെക്കുറിച്ച് അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു. രാത്രി സമയത്തെക്കാള്‍ പകല്‍ നേരത്താണ് ഇവര്‍ കൂടുതലായും ലോഡ്ജ് മുറിയിലെത്തിയിരുന്നതെന്ന് പോലീസ് പറയുന്നു.

 Police, Arrest, Students, House Wife, Hotel, hospital, Natives, Mobil Phone, Family, Vehicles, Kerala.

Keywords: Police, Arrest, Students, House Wife, Hotel, hospital, Natives, Mobil Phone, Family, Vehicles, Kerala.