Follow KVARTHA on Google news Follow Us!
ad

വിനോദസഞ്ചാരികള്‍ യാത്ര ചെയ്ത ബസ് ട്രക്കിലിടിച്ച് 13 മരണം

വിനോദസഞ്ചാരികള്‍ യാത്ര ചെയ്ത ബസ് ട്രക്കിലിടിച്ച് ഡ്രൈവറടക്കംPassengers, Dies, bus, Accident, Injured, Driving, World
കാലിഫോര്‍ണിയ:(www.kvartha.com 24.10.2016)  വിനോദസഞ്ചാരികള്‍ യാത്ര ചെയ്ത ബസ് ട്രക്കിലിടിച്ച് ഡ്രൈവറടക്കം 13 പേര്‍ മരിച്ചു. കാലിഫോര്‍ണിയയില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്.

കാസിനോയിലേക്ക് വിനോദസഞ്ചാരത്തിന് പോയവര്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. മടക്കയാത്രയില്‍ ലോസ് ആഞ്ചല്‍സില്‍ നിന്നും 160 കിലോമീറ്റര്‍ അകലെയുള്ള പാം സ്പ്രിംഗ്‌സ് എന്ന സ്ഥലത്ത് വച്ചാണ് അപകടമുണ്ടായത്

യാത്രക്കാര്‍ ഉറങ്ങുന്ന വേളയിലാണ് അപകടമുണ്ടായത്. ബസ് ട്രക്കിന് പിറകില്‍ ചെന്നിടിക്കുകയായിരുന്നു. സംഭവത്തില്‍ 31 പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഇവരുടെ നില ഗുരുതരമാണ്. അപകട കാരണം ഇതു വരെ വ്യക്തമായിട്ടില്ല.

Passengers, Dies, bus, Accident, Injured, Driving, World