Follow KVARTHA on Google news Follow Us!
ad

തന്റെ ജീവിതത്തില്‍ ഒരേ ഒരു പെണ്ണിനോട് മാത്രമേ ഇഷ്ടം തോന്നിയിട്ടുള്ളൂ, അത് ശാലുവിനോട് മാത്രമെന്ന് സീരിയല്‍ താരം സജി ജി നായര്‍

തന്റെ ജീവിതത്തില്‍ ഒരേ ഒരു പെണ്ണിനോട് മാത്രമേ ഇഷ്ടം തോന്നിയിട്ടുള്ളൂവെന്നും അത് Family, Dance, Guruvayoor Temple, Father, Women, Cinema, Entertainment,
(www.kvartha.com 29.09.2016) തന്റെ ജീവിതത്തില്‍ ഒരേ ഒരു പെണ്ണിനോട് മാത്രമേ ഇഷ്ടം തോന്നിയിട്ടുള്ളൂവെന്നും അത് ശാലുവിനോട് മാത്രമെന്നും സീരിയല്‍ താരം സജി ജി നായര്‍. സിനിമ - സീരിയല്‍ താരവും നര്‍ത്തകിയുമായ ശാലു മേനോന്റെ ഭര്‍ത്താവാണ് സീരിയല്‍ നടനും കൊല്ലം സ്വദേശിയുമായ സജി ജി നായര്‍. ഇരുവരും തമ്മിലുള്ള വിവാഹം സെപ്റ്റംബര്‍ എട്ടിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍വച്ചായിരുന്നു നടന്നത്.

നീണ്ട പതിനൊന്ന് വര്‍ഷത്തെ സൗഹൃദമാണ് വിവാഹത്തിലെത്തിച്ചത്. ഒരിക്കലും തങ്ങളുടേത് പ്രണയവിവാഹമായിരുന്നില്ലെന്നും ഇരുവരും പറയുന്നു. 'കഴിഞ്ഞ പത്ത് പതിനൊന്ന് വര്‍ഷക്കാലത്തെ സൗഹൃദമാണ് പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും വഴിമാറിയത്. ശരിക്കും പ്രണയവിവാഹമായിരുന്നില്ല, രണ്ടുപേരുടെയും മനസ്സില്‍ ഒരിഷ്ടം ഉണ്ടായിരുന്നെങ്കിലും അത് പരസ്പരം സൂചിപ്പിച്ചിട്ട് പോലുമില്ല. ഞങ്ങളുടെ വീട്ടുകാരാണ് വിവാഹം ആലോചിച്ച് വരുന്നതെന്നും സജി പറയുന്നു.

കുറച്ച് ഒതുങ്ങി ജീവിക്കുന്ന ആളാണ് താന്‍. അതിന്റെ ബുദ്ധിമുട്ട് ശാലു അനുഭവിക്കുന്നുണ്ടെന്ന് സജി തമാശയോടെ പറഞ്ഞു. ഒരുമിച്ച് സീരിയലുകള്‍ അഭിനയിച്ചിരുന്ന സമയത്താണ് സൗഹൃദം തുടങ്ങുന്നത്. എന്നാല്‍ ഇടയ്ക്കുവെച്ച് ആ സൗഹൃദം പിരിയുകയുണ്ടായി. പിന്നീട് രണ്ടുപേരും രണ്ടുതരത്തിലേക്കുള്ള ജീവിതത്തിലേക്ക് തിരിഞ്ഞു. ശാലു നൃത്ത രംഗത്തും ഞാന്‍ സീരിയല്‍ രംഗത്തും.

25 വര്‍ഷങ്ങള്‍ക്ക് മുമ്പ് തൂക്കുവിളക്ക് എന്ന സിനിമയിലാണ് ആദ്യമായി സജി അഭിനയിക്കുന്നത്. എന്നാല്‍ ആ സിനിമ പുറത്തുവന്നില്ല. പിന്നീട് സീരിയലുകളില്‍ വന്ന ശേഷം യുഗപുരുഷന്‍ എന്ന ചിത്രത്തില്‍ കുമാരനാശാനായി വേഷമിട്ടു.

എന്നാല്‍ നൃത്തമാണ് തന്റെ മേഖലയെന്ന് ശാലു പറയുന്നു. മൂന്നു സ്ത്രീകള്‍ മാത്രമുള്ള വീടാണ് ഞങ്ങളുടേത് . അച്ഛന്‍ നേരത്തെ മരിച്ചു. ഈ സാഹചര്യത്തില്‍ എല്ലാവരെയും കരുതലോടെ നോക്കുന്ന ഒരാളെയാണ് താന്‍ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നത്. അങ്ങനെ ഒരാള്‍ വന്നില്ലായിരുന്നെങ്കില്‍ വിവാഹം കഴിക്കില്ലെന്ന് പോലും പറഞ്ഞിരുന്നുവെന്നും ശാലു പറയുന്നു.

 When friendship blossomed into love for Shalu Menon and Saji, Serial artist, Family, Dance, Guruvayoor Temple, Father, Women, Cinema, Entertainment.


Keywords: When friendship blossomed into love for Shalu Menon and Saji, Serial artist, Family, Dance, Guruvayoor Temple, Father, Women, Cinema, Entertainment.