Follow KVARTHA on Google news Follow Us!
ad

പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. തിരുനെല്ലി Couples, Police, hospital, school, Family, Dead Body, Brother, Sisters, Kerala,
മാനന്തവാടി: (www.kvartha.com 29.09.2016) പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. തിരുനെല്ലി എസ്.എ.യു.പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയും, തിരുനെല്ലി വെള്ളച്ചാല്‍ കോളനിയിലെ നാരായണന്‍ - ഓണത്തി ദമ്പതികളുടെ മകനുമായ ശിവന്‍ (9) ആണ് മരിച്ചത്.

ബുധനാഴ്ച വൈകുന്നേരം വീടിനടുത്തുളള കോളിദാര്‍ കോളനിയിലെ വല്യമ്മയുടെ വീട്ടില്‍ പോയി
മടങ്ങുന്നതിനിടെ വഴിയില്‍ വച്ചായിരുന്നു അപകടം. എന്നാല്‍ അപകടവിവരം ആരും അറിഞ്ഞിരുന്നില്ല. വ്യാഴാഴ്ച രാവിലെ സ്‌കൂളില്‍ പോകേണ്ട സമയമായിട്ടും കുട്ടിയെ കാണാത്തതിനാല്‍ വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് വഴിയില്‍ ഷോക്കേറ്റ് മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.

കോളനിയിലേക്കുള്ള വൈദ്യുതി ലൈന്‍ പൊട്ടിവീണതാണ് അപകടത്തിന് കാരണം. മൃതദേഹം തിരുനെല്ലി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമാര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സഹോദരങ്ങള്‍ സുകു,അമ്പിളി.

Student electrocuted, Mananthavadi, Couples, Police, hospital, school, Family, Dead Body, Brother, Sisters, Kerala.

Keywords: Student electrocuted, Mananthavadi, Couples, Police, hospital, school, Family, Dead Body, Brother, Sisters, Kerala.