Follow KVARTHA on Google news Follow Us!
ad

വൈറലായ വീഡിയോ ചാറ്റിംഗിലൂടെ താരമായ സൗദി പൗരന്‍ 'അബൂസിന്‍' അറസ്റ്റില്‍

വൈറലായി മാറിയ വീഡിയോ ചാറ്റിംഗിലൂടെ താരമായ സൗദി യുവാവ് അറസ്റ്റിലായി. വീഡിയോ ചാറ്റിംഗിലൂടെ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ Saudi Arabia, Gulf, Video, Arrest, Chat, Riyadh, Social Network, Arabic, America, Viral, Video Chatting, Safety, Cristeena, Police, Aboosin, Girls.
റിയാദ്: (www.kvartha.com 26.09.2016) വൈറലായി മാറിയ വീഡിയോ ചാറ്റിംഗിലൂടെ താരമായ സൗദി യുവാവ് അറസ്റ്റിലായി. വീഡിയോ ചാറ്റിംഗിലൂടെ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ 19 കാരനായ സൗദി യുവാവ് 'അബൂസിന്‍' ആണ് അറസ്റ്റിലായത്. ഇംഗ്ലീഷ് അറിയാത്ത അബൂസിന്‍ അറബി അറിയാത്ത അമേരിക്കക്കാരിയായ ക്രിസ്റ്റീന എന്ന കൗമാരക്കാരിയുമായി നടത്തുന്ന വീഡിയോ ചാറ്റിംഗ് ആണ് മാസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

ദേശ സുരക്ഷയും സൗദിയുടെ മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്നതിനും മൂല്യങ്ങള്‍ക്ക് നിരക്കാത്ത രീതിയില്‍ ഓണ്‍ലൈനില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനുമാണ് നിയമ നടപടിയെന്ന് പോലീസ് വക്താവ് വ്യക്തമാക്കി. യുവാവിനെ തുടര്‍ നിയമ നടപടിക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്ന്് അധികൃതര്‍ അറിയിച്ചു.

ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ലക്ഷക്കണക്കിന് ആളുകളാണ് ചാറ്റിംഗ് വീഡിയോ കണ്ടത്. ഓണ്‍ലൈന്‍ പത്രങ്ങളും ചാനലുകളുമെല്ലാം വീഡിയോ സഹിതം സംഭവം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. അബൂസിന്‍ മറ്റു പെണ്‍കുട്ടികളുമായി ചാറ്റിംഗ് നടത്തുന്ന വീഡിയോകളും പിന്നീട് പ്രചരിച്ചിരുന്നു.




Keywords: Saudi Arabia, Gulf, Video, Arrest, Chat, Riyadh, Social Network, Arabic, America, Viral, Video Chatting, Safety, Cristeena, Police, Aboosin, Girls.