Follow KVARTHA on Google news Follow Us!
ad

വ്യക്തി വിരോധം തീര്‍ക്കാന്‍ റെയില്‍വേ ട്രാക്കില്‍ സ്‌കൂട്ടര്‍ കൊണ്ടിട്ട മൂന്ന് പ്രവാസികള്‍ പിടിയില്‍

വ്യക്തി വിരോധം തീര്‍ക്കാന്‍ സ്‌കൂട്ടര്‍ റെയില്‍വേ ട്രാക്കില്‍ കൊണ്ടിട്ട സംഭവത്തില്‍ NRIs, Arrested, Railway Track, Police, Malayalees, personnel, Kerala
വടകര: (www.kvartha.com 29.09.2016) വ്യക്തി വിരോധം തീര്‍ക്കാന്‍ സ്‌കൂട്ടര്‍ റെയില്‍വേ ട്രാക്കില്‍ കൊണ്ടിട്ട സംഭവത്തില്‍ മൂന്ന് പ്രവാസി മലയാളികളെ  കസ്റ്റഡിയിലെടുത്തതായി പോലീസ്. അഴിയൂര്‍, ചോറോട് ,കോട്ടക്കല്‍ സ്വദേശികളായ സാജിര്‍, അറാഫത്ത്, നസീഹ് എന്നിവരാണ് പോലീസ് പിടിയിലായത്. ഇതോടെ സംഭവം അട്ടിമറി ശ്രമമല്ലെന്ന് തെളിഞ്ഞു.

സ്‌കൂട്ടര്‍ ഉടമയോടുള്ള വ്യക്തി വിരോധം മൂലം സ്‌കൂട്ടര്‍ നശിപ്പിക്കാനായി ട്രാക്കിലിട്ടതാണെ്ന്ന് പിടിയിലായവര്‍ മൊഴി നല്‍കി. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

കോഴിക്കോട് വടകര ചേറോടിന് അടുത്തായിരുന്നു സ്‌കൂട്ടര്‍ ട്രാക്കില്‍ കണ്ടെത്തിയത്. ട്രാക്കില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ ട്രെയിന്‍ ഇടിച്ച് തെറിപ്പിക്കുകയും ചെയ്തു. രാത്രി 11 മണിയോടെയായിരുന്നു സംഭവം.

തിരുവനന്തപുരം കണ്ണൂര്‍ ജനശതാബാദി എക്‌സപ്രസ്സാണ് സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് രാത്രി അരമണിക്കൂറോളം ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു.

സ്‌കൂട്ടര്‍ ട്രാക്കില്‍ നിര്‍ത്തിയിട്ട് അപായമുണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണിതെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെ തുടര്‍ന്ന് റെയില്‍വേ ട്രാക്കില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു.