Follow KVARTHA on Google news Follow Us!
ad

രജനീകാന്തിന്റെ മകളുടെ വിവാഹമോചനം; യഥാര്‍ത്ഥ കാരണം പുറത്തുവന്നു

സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ മകള്‍ സൗന്ദര്യയും ഭര്‍ത്താവ് അശ്വിന്‍ രാം കുമാറും തമ്മിലുള്ള വിവാഹമോചനത്തിന്റെ യഥാര്‍ത്ഥ കാരണം Rajinikanth’s daughter Soundarya confirms separation from husband, Kerala, chennai, Entertainment, film, Cinema, Actress, Divorce, Rajnikanth.
ചെന്നൈ: (www.kvartha.com 23.09.2016) സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ മകള്‍ സൗന്ദര്യയും ഭര്‍ത്താവ് അശ്വിന്‍ രാം കുമാറും തമ്മിലുള്ള വിവാഹമോചനത്തിന്റെ യഥാര്‍ത്ഥ കാരണം പുറത്തുവന്നു. കഴിഞ്ഞ കുറേദിവസങ്ങളായി ഇരുവരുടേയും വിവാഹമോചനത്തിനുള്ള കാരണം തേടി അലയുകയായിരുന്നു പാപ്പരാസികള്‍. എന്നാല്‍ ഇപ്പോള്‍ അവര്‍ അതിനുള്ള ഉത്തരം കണ്ടെത്തിയിരിക്കയാണ്.

പരസ്പര ധാരണയോടെയാണ് സൗന്ദര്യയും അശ്വിനും വേര്‍പിരിയാന്‍ തീരുമാനിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ദാമ്പത്യബന്ധത്തിലുള്ള താല്‍പ്പര്യം നശിച്ചതും, തങ്ങളുടേതായ തിരക്കുകളില്‍ പെട്ടുപോയതുമാണ് ഇരുവരെയും പിരിയാന്‍ പ്രേരിപ്പിച്ചതെന്നുമാണ് ഏറ്റവും ഒടുവില്‍ ലഭിച്ച വിവരം.

ഒരു വര്‍ഷമായി ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും പ്രശ്‌നപരിഹാരത്തിനായി രജനീകാന്ത് ഇടപെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വിവാഹമോചന വാര്‍ത്തകള്‍ സ്ഥിരീകരിച്ച് സൗന്ദര്യ തന്നെ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. എന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയാണ്. ഞങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷമായി വേര്‍പിരിഞ്ഞ് കഴിയുകയാണ്. വിവാഹ മോചനവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്റെ കുടുംബത്തിന്റെ സ്വകാര്യതയെ ബഹുമാനിക്കാന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. എന്നായിരുന്നു സൗന്ദര്യ ട്വീറ്റിലൂടെ പറഞ്ഞത്.

നാലു വര്‍ഷത്തെ പ്രണയത്തിന് ശേഷം 2010ലാണ് സൗന്ദര്യയും അശ്വിന്‍ രാം കുമാറും വിവാഹിതരായത്. രജനീകാന്ത് നായകനായി എത്തിയ കോച്ചടിയാന്‍ സംവിധാനം ചെയ്തത് സൗന്ദര്യയായിരുന്നു. യുഎസിലെ സ്റ്റാന്റ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ്‌റ്റേഴ്‌സ് ഡിഗ്രി സ്വന്തമാക്കിയ അശ്വിന്‍ റിയല്‍ എസ്‌റ്റേറ്റ് ഭീമനായ രാംകുമാറിന്റെ മകനാണ്.

 Rajinikanth’s daughter Soundarya confirms separation from husband, Kerala, chennai, Entertainment, film, Cinema, Actress, Divorce, Rajnikanth.

Keywords: Rajinikanth’s daughter Soundarya confirms separation from husband, Kerala, chennai, Entertainment, film, Cinema, Actress, Divorce, Rajnikanth.