Follow KVARTHA on Google news Follow Us!
ad

ചെരുപ്പേറില്‍ തകര്‍ന്നുവീഴുന്നവനല്ല താനെന്നും എന്‍ ഡി എയും ബിജെപിയും വിരട്ടാന്‍ നോക്കേണ്ടെന്നും രാഹുല്‍ ഗാന്ധി

ഉത്തര്‍പ്രദേശില്‍ നടന്ന കോണ്‍ഗ്രസ് റാലിക്കിടെ തനിക്കെതിരെ ഒരാള്‍ ചെരുപ്പൂരിയെറിഞ്ഞ Rahul Gandhi, Road, Congress, Conference, RSS, BJP, Shoe, attack, Police, Arrested, National
സിതാപുര്‍: (www.kvartha.com 26.09.2016)ഉത്തര്‍പ്രദേശില്‍ നടന്ന കോണ്‍ഗ്രസ് റാലിക്കിടെ തനിക്കെതിരെ ഒരാള്‍ ചെരുപ്പൂരിയെറിഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി രാഹുല്‍ഗാന്ധി രംഗത്ത്. ഒരു റോഡ് ഷോയോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിലാണ് രാഹുല്‍ തന്റെ പ്രതികരണം അറിയിച്ചത്. സംഭവത്തില്‍ ആര്‍.എസ്.എസിനേയും ബി.ജെ.പിയേയും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി

'ഞാന്‍ ജീപ്പില്‍ സഞ്ചരിക്കുമ്പോഴാണ് ചെരിപ്പേറ് നടന്നത്. എന്നാല്‍ അത് എന്റെ ദേഹത്ത് കൊണ്ടിട്ടില്ല. എന്റെ സമീപത്ത് നിന്ന ആളുടെ മേല്‍ കൊണ്ടു. ബി.ജെ.പിയോടും ആര്‍.എസ്.എസിനോടും എനിക്കൊന്നേ പറയാനുള്ളു. നിങ്ങള്‍ എത്രചെരിപ്പുകള്‍ വേണമെങ്കിലും എനിക്ക് നേരെ എറിഞ്ഞോളൂ, ഞാനൊരിക്കലും പിന്നോക്കം പോകില്ല. ഞാന്‍ നിങ്ങളെ ഭയപ്പെടുന്നില്ല' രാഹുല്‍ പറഞ്ഞു. നിങ്ങളുടെ വിദ്വേഷമാണ് നിങ്ങളുടെ കുഴപ്പമെന്നും താന്‍ ഐക്യത്തിലും സ്‌നേഹത്തിലുമാണ് വിശ്വസിക്കുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശിലെ സിതാപുരില്‍ വച്ചാണ് രാഹുല്‍ ഗാന്ധിക്ക് നേരെ ചെരിപ്പേറ് നടന്നത്. രാഹുലിന് നേരെ ചെരിപ്പെറിഞ്ഞ ആളെ അപ്പോള്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുറന്ന വാഹനത്തിലൂടെ അണികളെ അഭിസംബോധന ചെയ്ത് കടന്നുപോകവെയാണ് കൂടിനിന്നവരില്‍ നിന്നും ഒരാള്‍ ചെരുപ്പ് ഊരി എറിഞ്ഞത്.