Follow KVARTHA on Google news Follow Us!
ad

ഹിജ്‌റ വര്‍ഷാരംഭം: യുഎഇയില്‍ പൊതു അവധി പ്രഖ്യാപിച്ചു

ഹിജ്‌റ വര്‍ഷാരംഭം പ്രമാണിച്ച് യുഎഇയില്‍ പൊതു അവധി പ്രഖ്യാപിച്ചു. മുഹറം ഒGulf, UAE, Public sector, Private sector, Dubai, Abu Dhabi, New Year, Declaration, Holidays, Public, private sector holiday for Al Hijri New Year declared , 1438.
അബുദാബി: (www.kvartha.com 26.09.2016) ഹിജ്‌റ വര്‍ഷാരംഭം പ്രമാണിച്ച് യുഎഇയില്‍ പൊതു അവധി പ്രഖ്യാപിച്ചു. മുഹറം ഒന്ന് ആയ ഒക്ടോബര്‍ രണ്ടിന് പൊതുഅവധി ആയിരിക്കുമെന്ന് ഹ്യൂമന്‍ റിസോഴ്‌സസ് ആന്‍ഡ് എമിറേറ്റിസേഷന്‍  മന്ത്രി സഖര്‍ ഘോബാഷ് അറിയിച്ചു. വാരാന്ത്യ അവധി ദിവസങ്ങള്‍ അടക്കം മൂന്ന് ദിവസം തുടര്‍ച്ചയായി സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കും.

വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് അവധി. ഞായറാഴ്ചയിലെ പൊതുഅവധി സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബാധകമായിരിക്കുമെന്ന് ഹ്യൂമന്‍ റിസോഴ്‌സസ് ആന്‍ഡ് എമിറേറ്റിസേഷന്‍ മന്ത്രാലയം അറിയിച്ചു. ഹിജ്‌റ വഷം 1438 ലേക്ക് കടക്കുന്ന ഒക്ടോബര്‍ രണ്ടിന് പൊതു ആഘോഷങ്ങളോ പരമ്പരാഗത പരിപാടികളോ ഉണ്ടായിരിക്കില്ല.

ഹിസ് ഹൈനസ് ശൈഖ് ഖലീഫ് ബിന്‍ സഈദ് അല്‍ നഹ് യാന്‍, ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം, ദുബൈ സുപ്രീം കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പുതുവര്‍ഷാശംസകള്‍ അറിയിച്ചു.

Gulf, UAE, Public sector, Private sector, Dubai, Abu Dhabi, New Year, Declaration, Holidays,  Public, private sector holiday for Al Hijri New Year declared , 1438.

Keywords: Gulf, UAE, Public sector, Private sector, Dubai, Abu Dhabi, New Year, Declaration, Holidays,  Public, private sector holiday for Al Hijri New Year declared , 1438.