Follow KVARTHA on Google news Follow Us!
ad

ദുബൈയില്‍ നിന്നും ആജീവനാന്ത വിലക്കുമായി അവര്‍ മടങ്ങി! സന്തോഷത്തോടെ!

ദുബൈ: (www.kvartha.com 27.09.2016) ഒടുവില്‍ ആജീവനാന്ത വിലക്കുമായി അവര്‍ മടങ്ങി. Workers, Mussafah, 43 labour accommodation, Smiles, Finally, Exited, Country, Dubai International Airport
ദുബൈ: (www.kvartha.com 27.09.2016) ഒടുവില്‍ ആജീവനാന്ത വിലക്കുമായി അവര്‍ മടങ്ങി. പതിവുപോലെ വിലക്കുമായി മടങ്ങുന്നവരുടെ സങ്കടത്തോടെയായിരുന്നില്ല അവരുടെ മടക്കം. സന്തോഷത്തോടെയായിരുന്നു. മുസഫയിലെ 43 ലേബര്‍ ക്യാമ്പില്‍ കഴിഞ്ഞിരുന്ന ഇന്ത്യക്കാരാണ് ഞായറാഴ്ച ദുബൈ എയര്‍പോര്‍ട്ടില്‍ നിന്നും നാട്ടിലേയ്ക്ക് മടങ്ങിയത്.

നന്ദ് കിഷോര്‍ പ്രസാദ്, ദിലീപ് സിംഗ്, രവീന്ദര്‍ കുമാര്‍ ഷാ എന്നിവരാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ മുംബൈയിലേയ്ക്ക് പറന്നത്. ഇവരുടെ സുഹൃത്തായ ഉദിത് നാരായണന്‍ ഗുപ്തയ്ക്ക് ഇവര്‍ക്കൊപ്പം പറക്കാനായില്ല. സിഐഡി ഓഫീസില്‍ നിന്നും ഉദിത് നാരായണന്റെ ഫയല്‍ കാണാതായതാണ് കാരണം. അടുത്ത പത്ത് ദിവസത്തിനുള്ളില്‍ ഉദിത് നാരായണനും നാട്ടിലേയ്ക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ.

വീസ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് മുസഫയിലെ ലേബര്‍ ക്യാമ്പില്‍ കുടുങ്ങിയ തൊഴിലാളികളായിരുന്നു നന്ദ് കിഷോറും ദിലീപ് സിംഗും രവീന്ദര്‍ കുമാറും ഉദിത് നാരായണനും. ഖലീജ് ടൈംസ് ഇവരെ കുറിച്ച് റിപോര്‍ട്ട് പ്രസിദ്ധീകരിച്ചതോടെയാണ് ഇവരെകുറിച്ച് പുറം ലോകമറിയുന്നത്. വിശപ്പടക്കാന്‍ ഭക്ഷണമോ ഉടുതുണിക്ക് മറുതുണിയോ ഇല്ലാതെ കഷ്ടപ്പെടുകയായിരുന്നു ഇവര്‍.

ഖലീജ് ടൈംസിലെ റിപോര്‍ട്ടിന് പിന്നാലെ ഭക്ഷണവും വസ്ത്രങ്ങളും ഇവര്‍ക്കായി എത്തി. എന്നാല്‍ വീസ പിഴയായി അടയ്‌ക്കേണ്ട ഭീമന്‍ തുക നല്‍കാന്‍ ആരും തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് സിഐഡി ഓഫീസില്‍ ഇവര്‍ കീഴടങ്ങിയത്. ഇതോടെ ഇവരെ ആജീവനാന്ത വിലക്കോടെ നാട്ടിലേയ്ക്ക് മടക്കുകയായിരുന്നു അധികൃതര്‍.
Workers, Mussafah, 43 labour accommodation, Smiles, Finally, Exited, Country, Dubai International Airport

SUMMARY: Workers of Mussafah 43 labour accommodation were all smiles as they finally exited the country from the Dubai International Airport late Sunday night.

Keywords: Workers, Mussafah, 43 labour accommodation, Smiles, Finally, Exited, Country, Dubai International Airport