Follow KVARTHA on Google news Follow Us!
ad

കാത്തിരിപ്പിന് വിരാമം! ഐഫോണ്‍ 7 പുറത്തിറങ്ങി

സാന്‍ഫ്രാന്‍സിസ്‌കോ: (www.kvartha.com 08.09.2016) ഐഫോണ്‍ ആരാധകര്‍ കാത്തിരുന്ന ദിവസമായിരുന്നു ഇന്നലെ, സെപ്റ്റമ്പര്‍ 7. ആരാധകരെ തെല്ലും നിരാശരാക്കാതെ ആപ്പിള്‍ തങ്ങളുടെ വാക്ക് പാലിച്ചു.iPhone 7, Apple, Unveiled, San Francisco event, CEO, Tim Cook, Confirmed, Headphone socket, Wireless Bluetooth headphones, AirPods, Listen, Music, Wired headphones, Lightning port
സിദ്ദിഖ് പെര്‍ഫെക്റ്റ്‌

സാന്‍ഫ്രാന്‍സിസ്‌കോ: (www.kvartha.com 08.09.2016) ഐഫോണ്‍ ആരാധകര്‍ കാത്തിരുന്ന ദിവസമായിരുന്നു ഇന്നലെ, സെപ്റ്റമ്പര്‍ 7. ആരാധകരെ തെല്ലും നിരാശരാക്കാതെ ആപ്പിള്‍ തങ്ങളുടെ വാക്ക് പാലിച്ചു. ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ 7 ഉം 7 പ്ലസും ബുധനാഴ്ച സാന്‍ഫ്രാന്‍സിസ്‌കോയില്‍ വെച്ച് ആപ്പിള്‍ സി. ഇ. ഒ. റ്റിം കുക്ക് പുറത്തിറക്കി.
(www.kvartha.com)മറ്റു മൊബൈല്‍ കമ്പനികള്‍ ഒട്ടനേകം മോഡലുകള്‍ വിപണിയിലിറക്കുന്നില്ലേ? പിന്നെ ഈ ഐഫോണ്‍ പുതിയ മോഡല്‍ പുറത്തിറങ്ങുമ്പോഴെങ്ങനെ വലിയ വാര്‍ത്തയാകുന്നുവെന്ന് പലരും ചോദിച്ചേക്കാം. ശരിയാണ്, സാംസങ് പോലെ ജനപ്രീതിയാര്‍ജ്ജിച്ച മറ്റു ഫോണ്‍ നിര്‍മ്മാതാക്കള്‍ മാസത്തില്‍ രണ്ടോ മൂന്നോ മോഡലുകള്‍ പുറത്തിറക്കാറുണ്ടെങ്കിലും അതൊന്നും വാര്‍ത്തയാകാറില്ല. ആരാധകര്‍ കൊട്ടിയാഘോഷിക്കാറുമില്ല. ഇവിടെ തന്നെയാണ് ആപ്പിള്‍ വേറിട്ട് നില്‍ക്കുന്നത്. ഉപഭോക്താക്കളുടെ ഇഷ്ടങ്ങളും ആവശ്യകതകളും മനസ്സിലാക്കി വര്‍ഷത്തിലൊരു ദിവസം മാത്രം തങ്ങളുടെ ഫോണ്‍ മോഡലുകള്‍ പുറത്തിറക്കും. 2007 ല്‍ തുടങ്ങിയ ഈ പാരമ്പര്യം ആപ്പിള്‍ ഇന്നും തുടരുന്നു. ഇടക്ക് രണ്ട് വര്‍ഷങ്ങളില്‍ ചില വകഭേദങ്ങള്‍ ഇറക്കിയിട്ടുണ്ടെങ്കില്‍ പോലും ആപ്പിള്‍ ഫോണ്‍ വിപണിയിറങ്ങിയതിന്റെ പത്താം വര്‍ഷം ഇറക്കുന്ന ആപ്പിളിന്റെ പത്താം തലമുറയിലെ ഫോണ്‍ കൂടിയാണ് ഐഫോണ്‍ 7.
(www.kvartha.com)
കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ഐഫോണ്‍ 6 എസ് / 6 എസ് പ്ലസ് മോഡലില്‍ നിന്നും വലിപ്പത്തില്‍ അധികം വ്യത്യാസം ഇല്ലാതെയായിരിക്കും ഐഫോണ്‍ 7 ഉം ഇറങ്ങുക എന്ന് അഭ്യൂഹമുണ്ടായിരുന്നു. ആദ്യ റിപ്പോര്‍ട്ടുകള്‍ വരുന്നതില്‍ നിന്ന് അഭ്യൂഹങ്ങള്‍ ശരിയായിരുന്നുവെന്നും മനസ്സിലാക്കാന്‍ പറ്റുന്നു. ഒമ്പതാം തലമുറയിലെ ഫോണുകളിലെ പോലെ ഒരു 4.7 ഇഞ്ച് ഡിസ്‌പ്ലേയോട് കൂടിയ മോഡലും മറ്റേത് 5.5 ഇഞ്ചിലുമാണ്. ആകൃതിയില്‍ അധികം മാറ്റമൊന്നുമില്ലെങ്കിലും മറ്റു പല സവിശേഷതകളോട് കൂടിയാണ് ഐഫോണ്‍ 7 ന്റെ വരവ്.

ഇയര്‍ഫോണ്‍ ജാക്ക് ഇല്ലാതെയാണ് ഇപ്രാവശ്യം ഐഫോണ്‍ പരീക്ഷണം നടത്തിയത്. പകരം ലൈറ്റ്‌നിംഗ് കണക്ടര്‍ വഴി വയര്‍ലെസ് എയര്‍പ്പോഡുകള്‍ ഉപയോഗിക്കാം. പഴയ മോഡലിലെ ജാക്ക് ഇരുന്ന സ്ഥലത്ത് രണ്ടാമതൊരു സ്പീക്കര്‍ കൂടി നല്‍കി ഫോണില്‍ സ്റ്റീരിയോ ശബ്ദം നല്‍കാനാണ്‍ ആപ്പിള്‍ ശ്രമിച്ചത്.
(www.kvartha.com)
ആപിളിന്റെ ആദ്യ വാട്ടര്‍ റെസിസ്റ്റന്റ് ഫോണ്‍ കൂടിയാണ് ഐഫോണ്‍ 7.

രണ്ട് മോഡലിന്റെയും പിന്‍ക്യാമറകള്‍ 12 മെഗാപിക്‌സലില്‍ നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും പഴയതിനേക്കാള്‍ മെച്ചപ്പെട്ട പെര്‍ഫോര്‍മന്‍സ് കാഴ്ച്ച വെക്കാന്‍ പറ്റുന്ന ലെന്‍സുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. 7 പ്ലസിലാകട്ടെ 56എംഎം ടെലിഫോട്ടോ ലെന്‍സ് , വൈഡ് ആംഗിള്‍ ലെന്‍സ് എന്നിങ്ങനെ രണ്ട് ലെന്‍സുകള്‍ നല്‍കിയിട്ടുണ്ട്.

നിലവിലെ സില്‍വര്‍, ഗോള്‍ഡ്, റോസ് ഗോള്‍ഡ് നിറങ്ങളില്‍ ലഭ്യമാവുന്നതിന്ന് പുറമേ കറുപ്പ് നിറത്തില്‍ മാറ്റ് ഫിനിഷിംഗിലും ഗ്ലോസ്സി ഫിനിഷിംഗില്‍ ജെറ്റ് ബ്ലാക്ക് നിറത്തിലുമടക്കം അഞ്ച് വ്യത്യസ്ത നിറങ്ങളില്‍ ഐഫോണ്‍ 7 ലഭിക്കും.

ആപ്പിള്‍ എ 10 എന്ന പേരിലുള്ള ഫ്യൂഷന്‍ 4 ചിപ്പാണ് മെമ്മറി കരുത്ത് നല്‍കുന്നത്. 2 ജി ബി ആണെങ്കിലും 6 കോര്‍ ഗ്രാഫിക്‌സ് ചിപ് പുതുപുത്തന്‍ ഗെയിമിംഗ് അനുഭവം നല്‍കുമെന്ന് കമ്പനി പറയുന്നു.

പഴയ വിലയില്‍ നിന്ന് അധികം വ്യത്യാസമില്ലാതെയാണ് വിപണിയിലിറങ്ങുക. 16 ജി ബി മോഡല്‍ ഒഴിവാക്കി 32 ജി ബി മെമ്മറിയില്‍ ബേസ് മോഡലും 128, 256 മറ്റ് രണ്ട് മോഡലുകളുമാണ് ലഭിക്കുക.
(www.kvartha.com)
ഇന്നലെ പുറത്തിറക്കിയെങ്കിലും ഫോണ്‍ ഐഫോണ്‍ ആരാധകരുടെ കയ്യില്‍ എത്തണമെങ്കില്‍ ഇനിയും 8 ദിവസം കൂടി കാത്ത് നില്‍ക്കേണ്ടി വരും. സെപ്റ്റംബര്‍ 16 നാണ് അമേരിക്കയില്‍ ഔദ്യോഗിക വില്‍പന ഉണ്ടാവുക. ഒരു മാസം കൊണ്ട് ലോകത്തിലെ എല്ലാ രാജ്യങ്ങളിലും കിട്ടുമെന്ന് കരുതുന്ന ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ് ന്റെ ഇന്ത്യയിലെ വില 55,000 മുതല്‍ 75,000 വരെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

The iPhone 7 and other goodies from Apple have been unveiled at the company's massive San Francisco event

SUMMARY: The iPhone 7 and other goodies from Apple have been unveiled at the company's massive San Francisco event. Apple's CEO Tim Cook took to the stage and confirmed the company was ditching the headphone socket, meaning users will either have to use wireless Bluetooth headphones called AirPods to listen to music, or buy a pair of wired headphones that plug into the Lightning port - currently used for charging.

Keywords: iPhone 7, Apple, Unveiled, San Francisco event, CEO, Tim Cook, Confirmed, Headphone socket, Wireless Bluetooth headphones, AirPods, Listen, Music, Wired headphones, Lightning port