Follow KVARTHA on Google news Follow Us!
ad

പാക്ക് അതിര്‍ത്തി കടന്ന് ഇന്ത്യയുടെ മിന്നല്‍ ആക്രമണം; നിരവധി ഭീകരര്‍ കൊല്ലപ്പെട്ടു, തിരിച്ചടിയില്‍ ഞെട്ടി പാകിസ്ഥാന്‍

നിയന്ത്രണരേഖ മറികടന്ന് ഇന്ത്യയുടെ മിന്നല്‍ ആക്രമണം. നിയന്ത്രണരേഖയില്‍New Delhi, President, Pranab Mukherji, Terrorists, Warning, National,

ന്യൂഡല്‍ഹി: (www.kvartha.com 29.09.2016) നിയന്ത്രണരേഖ മറികടന്ന് ഇന്ത്യയുടെ മിന്നല്‍ ആക്രമണം. നിയന്ത്രണരേഖയില്‍ തമ്പടിച്ചിരുന്ന പാക്ക് ഭീകരരെ കരസേന ആക്രമിച്ചതായി മിലിട്ടറി ഓപ്പറേഷന്‍സ് ഡിജി ലഫ്റ്റനന്റ് ജനറല്‍ റണ്‍ബീര്‍ സിങ് സ്ഥിരീകരിച്ചു. 

ബുധനാഴ്ച രാത്രിയിലാണ് ഇന്ത്യ മിന്നലാക്രമണം നടത്തിയത്. ഭീകരര്‍ക്കു കാര്യമായ നാശം വരുത്താന്‍ സാധിച്ചുവെന്ന് പറഞ്ഞ അദ്ദേഹം മിന്നലാക്രമണം ഇനി തുടരില്ലെന്നും വേണ്ടിവന്നാല്‍ തിരിച്ചടിക്കാന്‍ സേന സുസജ്ജമാണെന്നുമുള്ള മുന്നറിയിപ്പും നല്‍കി. ഇന്ത്യന്‍ ഭാഗത്ത് നാശനഷ്ടങ്ങളൊന്നുമില്ല. അതേസമയം, ഇന്ത്യയുടെ നടപടിയെ പാക്കിസ്ഥാന്‍ അപലപിച്ചു.

ഇന്ത്യയിലേക്കു നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരെ ഒഴിപ്പിക്കുന്നതിനാണ് തങ്ങള്‍ ആക്രമണം നടത്തിയത്. ഒരു ഭീകരനെപ്പോലും ഇന്ത്യയിലേക്കു നുഴഞ്ഞുകയറാന്‍ അനുവദിക്കില്ല. പാക്ക് ഭീകരരുടെ ഇരുപതോളം നുഴഞ്ഞുകയറ്റ ശ്രമങ്ങളാണ് ഈ വര്‍ഷം ഇന്ത്യ തകര്‍ത്തത്. മിന്നലാക്രമണത്തിന്റെ വിവരങ്ങള്‍ പാക്കിസ്ഥാന്‍ ഡിജിഎംഒയെ അറിയിച്ചിട്ടുണ്ടെന്നും സിങ് വ്യക്തമാക്കി.

പാക്ക് മണ്ണിലെ ഭീകര പ്രവര്‍ത്തനം ഇനി അനുവദിക്കാനാവില്ല. പാക്ക് സൈന്യം ഇന്ത്യയുമായി സഹകരിക്കണം. ഇന്ത്യ പലതവണ അഭ്യര്‍ത്ഥിച്ചിട്ടും ഭീകരര്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ പാക്കിസ്ഥാന്‍ തയാറായിട്ടില്ല. നിയന്ത്രണരേഖ വഴിയുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റം വലിയ ആശങ്കകള്‍ക്ക് ഇടയാക്കുന്നതാണ്.

സപ്തംബര്‍ 11, 18 തീയതികളില്‍ പൂഞ്ചിലും ഉറിയിലും നടന്ന ഭീകരാക്രമണങ്ങള്‍ അത്തരത്തിലുള്ളതായിരുന്നുവെന്നും സിങ് പറഞ്ഞു. ആക്രമണത്തിന്റെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കും പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കും കൈമാറിയിട്ടുണ്ട്.

Indian commandos strike terror pads along Loc in Pakistan, destroy 5, New Delhi, President, Pranab Mukherji, Terrorists, Warning, National.

Keywords: Indian commandos strike terror pads along Loc in Pakistan, destroy 5, New Delhi, President, Pranab Mukherji, Terrorists, Warning, National.