Follow KVARTHA on Google news Follow Us!
ad

തലയില്ലാതെ കണ്ടെത്തിയ മൃതദേഹം ഫിലിപ്പീന്‍ പൗരയുടേത്; കൊല നടത്തിയത് ബന്ധു

ദുബൈ: (www.kvartha.com 23.09.2016) ദുബൈയില്‍ കൊലപ്പെടുത്തി വികൃതമാക്കിയ മൃതദേഹം ഫിലിപ്പീന്‍ പൗരയായ വീട്ടുജോലിക്കാരിയുടേതെന്ന് കണ്ടെത്തി. Dubai Police, Solved, Mysterious case, Headless, Woman, University Road, Al Warqa, May.
ദുബൈ: (www.kvartha.com 23.09.2016) ദുബൈയില്‍ കൊലപ്പെടുത്തി വികൃതമാക്കിയ മൃതദേഹം ഫിലിപ്പീന്‍ പൗരയായ വീട്ടുജോലിക്കാരിയുടേതെന്ന് കണ്ടെത്തി. അല്‍ വര്‍ഖയിലെ യൂണിവേഴ്സ്റ്റി റോഡിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയിരുന്നത്. മനോര്‍മീത സല്‍ വാറ്ഓ ദാദി എന്ന യുവതിയുടേതാണ് മൃതദേഹം. കഴിഞ്ഞ മേയിലാണ് തലയും കൈകാലുകളും മുറിച്ച് മാറ്റിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

ഡിഎന്‍.എ ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ കാണാതായ 9750 വീട്ടുജോലിക്കാരികളില്‍ നിന്നുമാണ് കൊല്ലപ്പെട്ട യുവതിയെ പോലീസ് തിരിച്ചറിഞ്ഞത്. ഇവരുടെ ബന്ധുവായ ഗ്ലിന്‍ ആംബ്രോ ആണ് കൊലയാളി.

അബൂദാബിയിലെ മുസഫയില്‍ വെച്ച് ഇയാള്‍ മനോര്‍മീതയെ കത്തിക്ക് കുത്തിക്കൊല്ലുകയായിരുന്നു. ശേഷം കാലുകളും കൈകളും തലയും മുറിച്ച് നീക്കി. ഒരു കാര്‍ വാടകയ്‌ക്കെടുത്ത് മൃതദേഹത്തിന്റെ ഭാഗങ്ങള്‍ അജ്മാനിലും ദുബൈയിലും കൊണ്ടുപോയി. വിജനമായ മരുപ്രദേശങ്ങളില്‍ ഇവ തീയിട്ട് നശിപ്പിച്ചു. യുവതിയുടെ പക്കലുണ്ടായിരുന്ന പതിനായിരം ദിര്‍ഹം മോഷ്ടിച്ച ശേഷമായിരുന്നു കൊലപാതകം.
Dubai Police, Solved, Mysterious case, Headless, Woman, University Road, Al Warqa, May.

SUMMARY: Dubai Police have solved the mysterious case of a headless woman found near University Road in Al Warqa in May.

Keywords: Dubai Police, Solved, Mysterious case, Headless, Woman, University Road, Al Warqa, May.