Follow KVARTHA on Google news Follow Us!
ad

റെയില്‍വെ ജീവനക്കാര്‍ക്ക് 78 ദിവസത്തെ വേതനം ബോണസ്: കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

2015 - 16 സാമ്പത്തിക വര്‍ഷത്തില്‍ ഗസറ്റഡ് തസ്തികയിലല്ലാത്ത റെയില്‍വെ ജീവനക്കാര്‍ക്ക് (ആര്‍ പി എഫ് / ആര്‍ പി എസ് എഫ് സേനാംഗങ്ങള്‍ ഒഴികെ) 78 ദിവസത്തെ വേതനത്തിന് New Delhi, Railway, Salary, National, Bonus
ന്യൂഡല്‍ഹി: (www.kvartha.com 28.09.2016) 2015 - 16 സാമ്പത്തിക വര്‍ഷത്തില്‍ ഗസറ്റഡ് തസ്തികയിലല്ലാത്ത റെയില്‍വെ ജീവനക്കാര്‍ക്ക് (ആര്‍ പി എഫ് / ആര്‍ പി എസ് എഫ് സേനാംഗങ്ങള്‍ ഒഴികെ) 78 ദിവസത്തെ വേതനത്തിന് തുല്യമായ ബോണസ് നല്‍കുന്നതിനുള്ള നിര്‍ദേശം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകരിച്ചു. ഏകദേശം 2090.96 കോടി രൂപയുടെ സാമ്പത്തിക ബാധ്യത ഇതുവഴിയുണ്ടാകും.

ഉല്‍പാദനക്ഷമതയുമായി ബന്ധപ്പെടുത്തിയ ബോണസ് (പി എല്‍ ബി) നല്‍കുന്നത് വലിയൊരു വിഭാഗം റെയില്‍വെ ജീവനക്കാര്‍ക്ക് തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താന്‍ പ്രേരകമാവുകയും അതുവഴി റെയില്‍വെയുടെ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാനും വ്യാവസായിക സമാധാനം പുലരാനും സഹായകമാകും. ദസറ / പൂജ അവധി ദിനങ്ങള്‍ക്ക് മുമ്പുതന്നെ അര്‍ഹരായ റെയില്‍വെ ജീവനക്കാര്‍ക്ക് ബോണസ് തുക നല്‍കും.

Keywords: New Delhi, Railway, Salary, National, Bonus.