Follow KVARTHA on Google news Follow Us!
ad

ബില്‍ ഔദാര്യമല്ല ഉപഭോക്താവിന്റെ അവകാശം, പ്രചാരണ വാരം തുടങ്ങി

'ബില്ല് ഞങ്ങളുടെ അവകാശം' എന്ന പേരില്‍ വാണിജ്യ നികുതി വകുപ്പിന്റെ പുതിയ പ്രചാരണ പThiruvananthapuram, Vehicles, Taxi Fares, Message, Facebook, Flag, Kerala,
തിരുവനന്തപുരം:  (www.kvartha.com 09.09.2016) 'ബില്ല് ഞങ്ങളുടെ അവകാശം' എന്ന പേരില്‍ വാണിജ്യ നികുതി വകുപ്പിന്റെ പുതിയ പ്രചാരണ പരിപാടിക്ക് തുടക്കമായി. ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും ബില്‍ വാങ്ങുന്നതിന്റെയും കൊടുക്കുന്നതിന്റെയും പ്രാധാന്യം സംസ്ഥാന വ്യാപകമായി പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ കാമ്പൈന്‍. ഇതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തുന്ന വാഹന പ്രചാരണ കാമ്പൈന്‍ തിരുവനന്തപുരത്ത് വാണിജ്യ നികുതി ജോയിന്റ് കമ്മീഷണര്‍ എന്‍ തുളസീധരന്‍ പിള്ള ഫ്‌ളാഗ് ഓഫ് ചെയ്തു.

ഒരു സാധനം വാങ്ങുമ്പോള്‍ ഉപഭോക്താവ് നല്‍കുന്ന വില നികുതി കൂടി ഉള്‍പ്പെടുന്ന തുകയായതിനാല്‍ ഏതൊക്കെ പര്‍ച്ചേസിനും ബില്‍ ലഭിക്കും എന്ന് ഉറപ്പാക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ വ്യാപാരികളില്‍ നിന്നും ബില്‍ നിര്‍ബന്ധമായും ചോദിച്ച് വാങ്ങണമെന്ന സന്ദേശമാണ് വാണിജ്യ നികുതി വകുപ്പ് ഈ കാമ്പൈനിലൂടെ പൊതുജനങ്ങള്‍ക്ക് നല്‍കുന്നത്.

ഇതോടൊപ്പം തന്നെ ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കേണ്ടത് വ്യാപാരികളുടേയും ബാധ്യതയാണ്. സംസ്ഥാന വ്യാപകമായി 60 പ്രചാരണ വാഹനങ്ങള്‍ വകുപ്പ് ഒരുക്കിയിട്ടുണ്ട്. ഈ വാഹനങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഡ്രോപ്പ്-ഇന്‍ ബോക്‌സുകളില്‍ ഉപഭോക്താക്കള്‍ക്ക് പര്‍ച്ചേസ് ബില്ലുകളോ അതിന്റെ കോപ്പിയോ നിക്ഷേപിക്കാം. ഇത്തരത്തില്‍ വന്‍തോതില്‍ ബില്ലുകള്‍ സമാഹരിക്കാനുള്ള ഒരു യഞ്ജത്തിന് വാണിജ്യ നികുതി വകുപ്പ് തുടക്കം കുറിച്ചു കഴിഞ്ഞു. ഇതോടൊപ്പം വകുപ്പിന്റെ www.facebook.com/postbillshere എന്ന ഫേസ് ബുക്ക് പേജിലും ബില്ലുകള്‍ അപ് ലോഡ് ചെയ്യാം.

ഫ് ളാഗ് ഓഫ് ചടങ്ങില്‍ വാണിജ്യ നികുതി വകുപ്പ് തിരുവനന്തപുരം ജില്ലാ ഡെപ്യൂട്ടി കമ്മിഷണര്‍ ത്യാഗരാജ ബാബു, അസിസ്റ്റന്റ് കമ്മീഷണര്‍ സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Bill is our right, You must say, Consumer, Thiruvananthapuram, Vehicles, Taxi Fares, Message, Facebook, Flag, Kerala.


Keywords: Bill is our right, You must say, Consumer, Thiruvananthapuram, Vehicles, Taxi Fares, Message, Facebook, Flag, Kerala.