Follow KVARTHA on Google news Follow Us!
ad

അബുദാബിയില്‍ സ്‌കൂള്‍ ബസുകള്‍ കൂട്ടിയിടിച്ച് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

അബുദാബിയില്‍ സ്‌കൂള്‍ ബസുകള്‍ കൂട്ടിയിടിച്ച് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഖലീജ് hospital, Treatment, Injured, Business, Driving, Police, Ambulance, Road, Vehicles, Gulf,
അബുദാബി: (www.kvartha.com 29.09.2016) അബുദാബിയില്‍ സ്‌കൂള്‍ ബസുകള്‍ കൂട്ടിയിടിച്ച് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഖലീജ് അല്‍ അറബ് റോഡില്‍നിന്ന് മുസഫ വ്യവസായ നഗരിയിലേക്കും താരിഫിലേക്കും തിരിയുന്ന ഭാഗത്ത് വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെയാണ് അപകടം. മൂന്ന് സ്‌കൂള്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

വലിയ ഒരു ബസും രണ്ട് മിനി ബസുകളുമാണ് അപകടത്തില്‍പ്പെട്ടത്. മിനി ബസുകളില്‍ ഒന്ന് പൂര്‍ണമായും തകര്‍ന്നു. വലിയ ബസും മറ്റൊരു മിനി ബസും ഭാഗികമായും തകര്‍ന്നു. പരിക്കേറ്റ വിദ്യാര്‍ത്ഥികളെയും ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള ബസ് ജീവനക്കാരെയും അബുദാബി പോലീസ് ആംബുലന്‍സില്‍ മഫ്രാക്ക് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് റോഡില്‍ വാഹന ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.

ഖലീജ് അല്‍ അറബ് റോഡിലെ പ്രധാന തിരിവില്‍ സ്‌കൂള്‍ ബസുകള്‍ക്കു പിറകെ എത്തിയ ഏതാനും വാഹനങ്ങളും കൂട്ട ഇടിയില്‍ പെട്ടിട്ടുണ്ട്. വേഗത കൂടിയ ട്രാക്കില്‍നിന്ന് വലിയ ബസ് പെട്ടെന്ന് തിരിഞ്ഞതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടം സംബന്ധിച്ച് വിശദ വിവരങ്ങള്‍ അറിവായിട്ടില്ല.

Abu Dhabi: Schoolchildren 'hurt' in bus accident, hospital, Treatment, Injured, Business, Driving, Police, Ambulance, Road, Vehicles, Gulf.

Keywords:  Abu Dhabi: Schoolchildren 'hurt' in bus accident, hospital, Treatment, Injured, Business, Driving, Police, Ambulance, Road, Vehicles, Gulf.