Follow KVARTHA on Google news Follow Us!
ad

കത്തുന്ന കാര്‍ പെട്രോള്‍ സ്‌റ്റേഷന് പുറത്തേയ്ക്ക് വലിച്ചുമാറ്റിയ യുവാവിന് സൗദി രാജകുമാരന്റെ ആദരം

റിയാദ്: (kvartha.com 23.08.2016) കത്തുന്ന കാര്‍ പെട്രോള്‍ സ്‌റ്റേഷന് പുറത്തേയ്ക്ക് വലിച്ച് മാറ്റിയ യുവാവിന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ നായിഫിന്റെ ആദരം.Manama, Saudi Arabia, Crown prince, Honoured, Man, Putting, Life, Risk, Pull, Burning car, Petrol station
റിയാദ്: (kvartha.com 23.08.2016) കത്തുന്ന കാര്‍ പെട്രോള്‍ സ്‌റ്റേഷന് പുറത്തേയ്ക്ക് വലിച്ച് മാറ്റിയ യുവാവിന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ നായിഫിന്റെ ആദരം. സ്വന്തം ജീവന്‍ പണയപ്പെടുത്തിയായിരുന്നു യുവാവിന്റെ പ്രവൃത്തി.

റാഷിദ് അല്‍ നാഫി എന്ന യുവാവിനെ പണം നല്‍കിയാണ് രാജകുമാരന്‍ ആദരിച്ചത്. റിയാദില്‍ നിന്നും 260 കിലോ മീറ്റര്‍ അകലെയുള്ള അല്‍ സുല്‍ഫി എന്ന സ്ഥലത്താണ് അപകടമുണ്ടായത്.

റാഷിദിന്റെ വീരോചിത പ്രവൃത്തിയുടെ ദൈര്‍ഘ്യം കുറഞ്ഞ വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ പലര്‍ക്കും റാഷിദ് വീരനായകനായി മാറി.

പെട്രോള്‍ അടിക്കാനായി സ്‌റ്റേഷനിലെത്തിയപ്പോഴാണ് കാറില്‍ തീ പടര്‍ന്നത്. ഉടനെ ജീവനക്കാര്‍ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് റാഷിദ് ഒരു കയറുമായി എത്തി കാര്‍ കെട്ടിവലിച്ച് പുറത്തേയ്ക്ക് നീക്കുകയായിരുന്നു.
Manama, Saudi Arabia, Crown prince, Honoured, Man, Putting, Life, Risk, Pull, Burning car, Petrol station

SUMMARY: Manama: Saudi Arabia’s crown prince has honoured a man for putting his life at risk to pull a burning car out of a petrol station.

Keywords: Manama, Saudi Arabia, Crown prince, Honoured, Man, Putting, Life, Risk, Pull, Burning car, Petrol station