Follow KVARTHA on Google news Follow Us!
ad

ഇന്ത്യക്കാരനായ നിര്‍മ്മാണ തൊഴിലാളിക്ക് ഒരു മില്യണ്‍ ദിര്‍ഹം സമ്മാനം

ദുബൈ: (kvartha.com 25.08.2016) നിര്‍മ്മാണ മേഖലയില്‍ തൊഴില്‍ തേടിയെത്തിയ ഇന്ത്യക്കാരന് ഒരു മില്യണ്‍ ദിര്‍ഹം സമ്മാനം. Indian, National, Dubai, 2012, Work, Construction industry, Dh 1 million, Remittance centre, Summer promotion
ദുബൈ: (kvartha.com 25.08.2016) നിര്‍മ്മാണ മേഖലയില്‍ തൊഴില്‍ തേടിയെത്തിയ ഇന്ത്യക്കാരന് ഒരു മില്യണ്‍ ദിര്‍ഹം സമ്മാനം. ഒരു പ്രമുഖ റെമിറ്റന്‍സ് സെന്ററിലെ വേനല്‍ക്കാല പ്രമോഷന്റെ ഭാഗമായിരുന്നു സമ്മാനം.

യുപി സ്വദേശിയായ നന്‍ഹാക്ക് യാദവിനാണ് (36) സമ്മാന തുക ലഭിച്ചത്. ഇയാള്‍ക്ക് നാട്ടില്‍ ഭാര്യയും 3 കുട്ടികളുമുണ്ട്. പെട്ടെന്ന് തന്നെ നാട്ടിലേയ്ക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ യാദവ്. ഒരു പുതിയ വീട്, സ്വന്തമായൊരു ബിസിനസ് എല്ലാം യാദവിന്റെ ഇപ്പോഴത്തെ സ്വപ്നങ്ങളാണ്.

ബുധനാഴ്ച നടന്ന പുരസ്‌ക്കാര ദാന ചടങ്ങില്‍ യാദവിന് സമ്മാനതുക ലഭിച്ചു. ഇക്കഴിഞ്ഞ ജൂലൈ 31ന് യാദവ് നാട്ടിലേയ്ക്ക് 1116 ദിര്‍ഹം (20,381 രൂപ) അയച്ചിരുന്നു. തുടര്‍ന്നാണ് യാദവ് സമ്മാനത്തിനര്‍ഹനായത്.

ആകെ 1700 ദിര്‍ഹമാണ് യാദവിന്റെ മാസ വരുമാനം. അതില്‍ 500 ദിര്‍ഹം സ്വന്തം ചിലവുകള്‍ക്കായി എടുത്ത് ബാക്കി തുക നാട്ടിലേയ്ക്ക് അയക്കുകയാണ് പതിവ്.

പട്ടിണിയും ദാരിദ്രവുമാണ് യാദവിനെ നാലുവര്‍ഷം മുന്‍പ് കടലുകടത്തിയത്.

Indian, National, Dubai, 2012, Work, Construction industry, Dh 1 million, Remittance centre, Summer promotion

SUMMARY: An Indian national who came to Dubai in 2012 to work in the construction industry just won Dh 1 million from a remittance centre's summer promotion. His toilsome job and meager monthly salary are now a thing of the past as he is about to build a new life for his wife and three children.

Keywords: Indian, National, Dubai, 2012, Work, Construction industry, Dh 1 million, Remittance centre, Summer promotion