Follow KVARTHA on Google news Follow Us!
ad

വര്‍ഗീയ കലാപത്തിന് ബിജെപി എം.എല്‍.എ നേതൃത്വം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

പാറ്റ്‌ന: (www kvartha.com 13.08.2016) ബീഹാറിലെ ചര്‍പ്പ ജില്ലയിലുണ്ടായ വര്‍ഗീയ കലാപത്തില്‍ ബിജെപി നേതാവിന്റെ പങ്കിനെ കുറിച്ച് പോലീസ് അന്വേഷണം. ബിജെപി Patna, Bihar, Police, Launched, Probe, Alleged, Involvement, BJP legislator,
പാറ്റ്‌ന: (www kvartha.com 13.08.2016) ബീഹാറിലെ ചര്‍പ്പ ജില്ലയിലുണ്ടായ വര്‍ഗീയ കലാപത്തില്‍ ബിജെപി നേതാവിന്റെ പങ്കിനെ കുറിച്ച് പോലീസ് അന്വേഷണം. ബിജെപി എം.എല്‍.എ സി.എന്‍ ഗുപ്തയുടെ പങ്കിനെകുറിച്ചാണ് അന്വേഷണം. സരണ്‍ എസ്പി പങ്കജ് കുമാര്‍ രാജാണ് ഇക്കാര്യം അറിയിച്ചത്.

അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ എം.എല്‍.എയ്‌ക്കെതിരെ നടപടിയുണ്ടാകൂവെന്നും എസ്പി വ്യക്തമാക്കി. ഗുപ്ത വര്‍ഗീയ കലാപത്തിന് നേതൃത്വം നല്‍കുന്ന ദൃശ്യങ്ങള്‍ പ്രാദേശിക ചാനലുകള്‍ കഴിഞ്ഞ ദിവസം സം പ്രേഷണം ചെയ്തിരുന്നു.

ചര്‍പ്പ ഹെഡ്ക്വാര്‍ട്ടേഴ്‌സിലേയ്ക്ക് ഭജ്‌റംഗ് ദള്‍, വി എച്ച് പി പ്രവര്‍ത്തകരെ നയിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്. പ്രവര്‍ത്തകര്‍ കൈകളില്‍ ആയുധമേന്തിയിരുന്നു.

ന്യൂനപക്ഷങ്ങളുടെ വീടുകള്‍ക്കും ഷോപ്പുകള്‍ക്കും നേരെ ആക്രമണമുണ്ടായി. ഫേസ്ബുക്കില്‍ വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന വീഡിയോ ഫേസ്ബുക്കിലൂടെ പ്രചരിച്ചതോടെയാണ് ചര്‍പ്പയില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടായത്.

Patna, Bihar, Police, Launched, Probe, Alleged, Involvement, BJP legislator,
SUMMARY: Patna: The Bihar Police have launched a probe into the alleged involvement of a BJP legislator over the communal tension in Saran district, a police official on Thursday said. Saran Superintendent of Police Pankaj Kumar Raj told IANS that a probe was underway into the role of Bharatiya Janata Party legislator CN Gupta.

Keywords: Patna, Bihar, Police, Launched, Probe, Alleged, Involvement, BJP legislator,