Follow KVARTHA on Google news Follow Us!
ad

6 മാസം തുടര്‍ച്ചയായി എയര്‍പോര്‍ട്ടിലെ ഡ്യൂട്ടി ഫ്രീഷോപ്പില്‍ നിന്നും മോഷണം ; ഇന്ത്യന്‍ വനിതാ ട്രെയിനി പൈലറ്റിന് കനത്ത പിഴ

ആറ് മാസം തുടര്‍ച്ചയായി ഗാത്വിക് എയര്‍പോര്‍ട്ടിലെ ഡ്യൂട്ടി ഫ്രീഷോപ്പില്‍ നിന്നുംLondon, Pilot, Court, theft, London, House, Arrest, Report, World,
ലണ്ടന്‍: (www.kvartha.com 18.08.2016) ആറ് മാസം തുടര്‍ച്ചയായി ഗാത്വിക് എയര്‍പോര്‍ട്ടിലെ ഡ്യൂട്ടി ഫ്രീഷോപ്പില്‍ നിന്നും മോഷണം നടത്തിയ ഇന്ത്യന്‍ വനിതാ ട്രെയിനി പൈലറ്റായ ലാവണ്യ അനന്തരൂബന് കനത്ത പിഴ ശിക്ഷ.

50 മണിക്കൂര്‍ വേതനമില്ലാതെ ജോലിയും ഒരു വര്‍ഷത്തെ കമ്മ്യൂണിറ്റി ഓര്‍ഡറും കൂടാതെ 85 പൗണ്ട് ചെലവും 65 പൗണ്ട് വിക്ടിം സര്‍ചാര്‍ജും അടയ്ക്കാനാണ് ലാവണ്യയോട് കോടതി ഉത്തരവിട്ടത്.

ജൂവലറി ഐറ്റങ്ങളും, വാച്ചുകളും ബ്രേസ്ലെറ്റുകളും സ്വാരോവ്‌സ്‌കി ഐറ്റങ്ങളുമാണ് മോഷ്ടിച്ചത്. ഈ വര്‍ഷം ജനുവരിയിലും ജൂലൈയ്ക്കുമിടയിലാണ് മോഷണം നടന്നത്. സിസിടിവിയില്‍ ഇക്കാര്യം ബോധ്യമായതോടെ ലാവണ്യയെ ജൂലൈ 25ന് ഈസ്റ്റ് ലണ്ടനിലെ വാല്‍ത്താംസ്‌റ്റോവിലെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു.

ഇത്രയും കാലത്തിനിടെ 11,000 പൗണ്ട് വില വരുന്ന സാധനങ്ങള്‍ മോഷ്ടിച്ചതായാണ് റിപ്പോര്‍ട്ട്. താന്‍ ചെയ്ത കുറ്റത്തിന് ലാവണ്യ കോടതിയില്‍ മാപ്പപേക്ഷിച്ചിരുന്നു. തുടര്‍ന്നാണ് കോടതി ശിക്ഷ പിഴയില്‍ ഒതുക്കിയത്.

Trainee pilot spared jail after stealing designer jewellery from shop at Gatwick Airport, London, Pilot, Court, theft, London, House, Arrest, Report, World.


Keywords: Trainee pilot spared jail after stealing designer jewellery from shop at Gatwick Airport, London, Pilot, Court, theft, London, House, Arrest, Report, World.