Follow KVARTHA on Google news Follow Us!
ad

പത്മനാഭസ്വാമി ക്ഷേത്രത്തിനടുത്ത് വന്‍ തീപിടിത്തം

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിനടുത്ത് പ്രമുഖ വസ്ത്ര വ്യാപാര Thiruvananthapuram, Kerala, Fire, Busines,
തിരുവനന്തപുരം: (www.kvartha.com 28.08.2016) തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിനടുത്ത് പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണില്‍ വന്‍ തീപ്പിടിത്തം. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തുള്ള രാജധാനി കെട്ടിടത്തിലാണ് ഞായറാഴ്ച ഉച്ച കഴിഞ്ഞ് മൂന്നേകാലോടെ തീപ്പിടിത്തമുണ്ടായത്.

ഞായറാഴ്ച ആയതിനാല്‍ ഗോഡൗണില്‍ ജീവനക്കാരാരും ഉണ്ടായിരുന്നില്ല. ഗോഡൗണില്‍ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് വിവരം പോലീസിലും ഫയര്‍ഫോഴ്സിലും അറിയിച്ചത്. തിരുവനന്തപുരം ചെങ്കല്‍ച്ചൂളയില്‍ നിന്നും ചാക്കയില്‍ നിന്നുമായി അഞ്ച് യൂനിറ്റ് ഫയര്‍ഫോഴ്സെത്തി മണിക്കൂറുകള്‍ പരിശ്രമിച്ചെങ്കിലും തീയണക്കാന്‍ സാധിച്ചില്ല.

തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്നുള്‍പ്പെടെ പതിനഞ്ചോളം ഫയര്‍ഫോഴ്സ് യൂനിറ്റുകളെത്തിച്ച് ഒന്നര മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഓണം സ്റ്റോക്ക് ഉണ്ടായിരുന്നതിനാല്‍ വന്‍ തുണിശേഖരമാണ് കത്തിയമര്‍ന്നത്.

ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു. സമീപമുള്ള രണ്ട് കെട്ടിടങ്ങളിലേക്കും തീ പടര്‍ന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

Keywords: Thiruvananthapuram, Kerala, Fire, Busines,  Fire in trivandrum near Padmanabha swami temple.