Follow KVARTHA on Google news Follow Us!
ad

യെമന്‍ സൈനീക ക്യാമ്പിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 60 മരണം

ഏദന്‍: (www.kvartha.com 30.08.2016) ഏദനിലെ സൈനീക പരിശീലന ക്യാമ്പിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 60ലേറെ മരണം. സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ചാവേര്‍ ഓടിച്ചുകയറ്റിയാണ് സ്‌ഫോടനം നടത്തിയത്. 29 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.Aden, Suicide, Car bomb, Attack, Army training camp, Yemen, Second city, Aden, Killed, Least, 60 people
ഏദന്‍: (www.kvartha.com 30.08.2016) ഏദനിലെ സൈനീക പരിശീലന ക്യാമ്പിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 60ലേറെ മരണം. സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ചാവേര്‍ ഓടിച്ചുകയറ്റിയാണ് സ്‌ഫോടനം നടത്തിയത്. 29 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

തിങ്കളാഴ്ചയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പതിവായി അല്‍ ക്വയ്ദയോ ഐസിസോ ആണ് ഏദനില്‍ ആക്രമണങ്ങള്‍ നടത്തുക.

യെമന്‍ സര്‍ക്കാരിനെ അട്ടിമറിച്ച് ഹൂതികള്‍ ഏദന്‍ പിടിച്ചടക്കിയതോടെയാണ് യെമനില്‍ രക്ത രൂക്ഷിത വിപ്ലവം ആരംഭിച്ചത്. തുടര്‍ന്ന് യെമന്‍ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് സൗദി അറേബ്യയുടെ നേതൃത്വത്തില്‍ അറബ് രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇവര്‍ ഹൂതി വിമര്‍ക്കെതിരെയുള്ള നീക്കം ശക്തമാക്കുകയും ഏദന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കുകയും ചെയ്തിരുന്നു.

യെമനിലെ പല ചെറു നഗരങ്ങളും ഇപ്പോഴും ഹൂതി വിമതരുടെ നിയന്ത്രണത്തിലാണ്.
Aden, Suicide, Car bomb, Attack, Army training camp, Yemen, Second city, Aden, Killed, Least, 60 people

SUMMARY: Aden: A suicide car bomb attack on an army training camp in Yemen’s second city of Aden killed at least 60 people on Monday, medical sources said.

Keywords: Aden, Suicide, Car bomb, Attack, Army training camp, Yemen, Second city, Aden, Killed, Least, 60 people