Follow KVARTHA on Google news Follow Us!
ad

സ്‌പൈസ് ജെറ്റ് ദുബൈയിലേക്ക് മംഗളൂരുവില്‍നിന്നും ദിനംപ്രതി സര്‍വീസ് നടത്തുന്നു

സ്‌പൈസ് ജെറ്റ് ദുബൈയിലേക്ക് മംഗളൂരുവില്‍നിന്നും ദിനംപ്രതി സര്‍വീസ് നടത്തുന്നു. ഒക്ടോബര്‍ 30 മുതലാണ് സ്‌പൈസ് ജെറ്റ് ദുബൈയിലേക്ക് SpiceJet opens its account in the International sector from Mangalore, announces Mangalore to Dubai daily flight starting from 30th October.
മംഗളൂരു: (www.kvartha.com 20/08/2016) സ്‌പൈസ് ജെറ്റ് ദുബൈയിലേക്ക് മംഗളൂരുവില്‍നിന്നും ദിനംപ്രതി സര്‍വീസ് നടത്തുന്നു. ഒക്ടോബര്‍ 30 മുതലാണ് സ്‌പൈസ് ജെറ്റ് ദുബൈയിലേക്ക് സര്‍വീസ് ആരംഭിക്കുന്നത്. ബോയിങ് 737-800 വിമാനങ്ങള്‍ ഇതിനായി സജീകരിച്ചുകഴിഞ്ഞു. വിമാനത്തിനത്തിന്റെ ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്.

നിലവില്‍ എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസും ജെറ്റ് എയര്‍വെയ്‌സുമാണ് സര്‍വീസ് നടത്തുന്നത്. ജെറ്റ് എയര്‍ വെയ്‌സ് മംഗളൂരു - ദുബൈ, മംഗളൂരു - ഷാര്‍ജ, മംഗളൂരു അബുദാബി എന്നിവിടങ്ങളിലേക്കും, എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് മംഗളൂരു - ദുബൈ, മംഗളൂരു - അബുദാബി എന്നിവിടങ്ങളിലേക്കുമാണ് സര്‍വീസ് നടത്തുന്നത്.

സ്‌പൈസ് ജെറ്റിന്റെ ആദ്യസര്‍വീസ് 30ന് പുലര്‍ച്ചെ 12.20ന് ആണ് ആരംഭിക്കുന്നത്. ഇതിന്റെ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. ആദ്യം ബുക്ക് ചെയ്തവര്‍ക്ക് ഏകദേശം 5,000 രൂപയ്ക്കാണ് ടിക്കറ്റ് ലഭിച്ചത്.

SUMMARY: SpiceJet opens its account in the International sector from Mangalore, announces Mangalore to Dubai daily flight starting from 30th October. SpiceJet has deployed the Boeing 737-800 on this route. Bookings open. FYI, this will be 4th daily flight to Dubai form Mangalore.