Follow KVARTHA on Google news Follow Us!
ad

നിങ്ങള്‍ രാത്രിയില്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നവരാണോ, എങ്കില്‍ ഇത് വായിക്കൂ

ജോലി കഴിഞ്ഞ് വരുമ്പോള്‍, അല്ലെങ്കില്‍ പുറത്തിറങ്ങി വീട്ടിലെത്തുമ്പുോള്‍ Kochi, Ernakulam, Kerala, Mobile Phone, Business, Smart Phone,
കൊച്ചി: (www.kvartha.com 29.08.2016) ജോലി കഴിഞ്ഞ് വരുമ്പോള്‍, അല്ലെങ്കില്‍ പുറത്തിറങ്ങി വീട്ടിലെത്തുമ്പോള്‍ സമയം രാത്രിയാകും. രാവിലെ എണീറ്റ് വീണ്ടും പുറപ്പെടണം. ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ സമയം രാത്രി മാത്രമേയുള്ളൂ. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഫോണ്‍ ചാര്‍ജിലിട്ടു എഴുന്നേറ്റു വരുമ്പോഴേക്കും ഫുള്‍ ചാര്‍ജ് ആയി കാണുമ്പോള്‍ സന്തോഷം.

എന്നാല്‍ ഒരു കാര്യം അറിയുന്നത് നന്നാകും. ഇങ്ങനെ ചാര്‍ജിലിട്ടു വെയ്ക്കുമ്പോള്‍ ഫോണിന്റെ ബാറ്ററിക്ക്  തകരാര്‍ സംഭവിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഫോണിന്റെ ലിഥിയം-അയന്‍ ബാറ്ററിക്ക് കേടുപാടുകള്‍ സംഭവിക്കും.  ഫോണുകളുടെ ബാറ്ററികള്‍ക്കും ഒരു പ്രത്യേകതയുണ്ട്. കൂടുതല്‍ വൈദ്യുതി പെട്ടെന്ന് വലിച്ചെടുക്കുന്ന രീതിയിലാണ് മിക്ക ഫോണ്‍ ബാറ്ററികളും ഡിസൈന്‍ ചെയ്തിരിക്കുന്നത്.

എന്നാല്‍ പെട്ടെന്നുള്ള ചാര്‍ജിങ് ബാറ്ററിക്ക് അത്ര നല്ലതല്ല. സാധാരണ ഒരു ഫോണിന്റെയോ ടാബിന്റെയോ ബാറ്ററി ആയുസ്സ് കൂട്ടണം എന്നുണ്ടെങ്കില്‍ ഇങ്ങനെയുള്ള ചാര്‍ജിങ് രീതികള്‍ ഒഴിവാക്കുന്നതാണ് നല്ലത്. അതേപോലെ ബാറ്ററികള്‍ക്ക് സംരക്ഷണം വേണമെന്നുള്ളവര്‍ അവ കൂടുതല്‍ നേരം ചൂടാവാതെ സൂക്ഷിക്കണം.

അതേസമയം പുതിയ സ്മാര്‍ട്ട്ഫോണുകളില്‍ ചാര്‍ജ് ഫുള്‍ ആവുമ്പോള്‍ താനേ ചാര്‍ജിങ്ങ് നിര്‍ത്താനുള്ള സംവിധാനമുണ്ട്. അതിനാല്‍ വിശ്വസിക്കാന്‍ കൊള്ളാവുന്ന ചാര്‍ജര്‍ വച്ച് രാത്രി മുഴുവന്‍ ചാര്‍ജ് ചെയ്താലും കുഴപ്പമില്ല എന്ന് വേണമെങ്കില്‍ പറയാം.

Kochi, Ernakulam, Kerala, Mobile Phone, Business, Smart Phone, Phone charging  overnight, Phone, Battery.

Keywords: Kochi, Ernakulam, Kerala, Mobile Phone, Business, Smart Phone, Phone charging  overnight, Phone, Battery.