Follow KVARTHA on Google news Follow Us!
ad

ദേശീയ പതാക കൊണ്ട് മൂക്കുപിടിച്ച സംഭവത്തില്‍ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ അറബിക് അധ്യാപകന്‍ അറസ്റ്റില്‍

ദേശീയ പതാക കൊണ്ട് മൂക്കുപിടിക്കുകയും മുഖം തുടയ്ക്കുകയും ചെയ്ത സംഭവത്തില്‍ മൂന്നാംക്ലാസ് National Flag, Complaint, Girl, Student, Parents, Police, Teacher, Court, Arrest, Kerala,
പഴയങ്ങാടി:  (www.kvartha.com 31.08.2016) ദേശീയ പതാക കൊണ്ട് മൂക്കുപിടിക്കുകയും മുഖം തുടയ്ക്കുകയും ചെയ്ത സംഭവത്തില്‍ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ അറബിക് അധ്യാപകന്‍ അറസ്റ്റില്‍. ബിഹാര്‍ പൂര്‍ണിയ ജില്ലയിലെ ഇര്‍ഫാന്‍ അലി (32) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ആഗസ്ത് 16നാണ് സംഭവം.

നെരുവമ്പ്രം പുല്ലാഞ്ഞിടയിലെ പീസ് പബ്ലിക് സ്‌കൂള്‍ അറബിക് അധ്യാപകനും പഴയങ്ങാടി സലഫി മസ്ജിദിലെ ഇമാമുമാണ് ഇര്‍ഫാന്‍ അലി. ബുധനാഴ്ച രാവിലെ പുല്ലാഞ്ഞിടയില്‍ വെച്ചാണ്
പോലീസ് അറസ്റ്റ് ചെയ്തത്. '

ആഗസ്ത് 15 ന് പീസ് പബ്ലിക് സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയിരുന്നു. വൈകിട്ട് പതാക താഴ്ത്തിയപ്പോള്‍ മഴ നനഞ്ഞതിനെ തുടര്‍ന്ന് ക്ലാസ് മുറിയില്‍ ഉണക്കാന്‍ വെച്ചിരുന്നു. പിറ്റേദിവസം രാവിലെ സ്‌കൂളിലെത്തിയ അധ്യാപകന്‍ ഉണങ്ങാനിട്ട ദേശീയപതാകയെടുത്ത് മൂക്കുപിടിക്കുകയും
മുഖം തുടയ്ക്കുകയുമായിരുന്നു.

സംഭവം കണ്ട മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ചെറുകുന്നിലെ ആഇഷ ഇതിനെ ചോദ്യം ചെയ്തു. ഇതിന്റെ പേരില്‍ വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ മര്‍ദിച്ചു. സംഭവം അറിഞ്ഞ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ സ്‌കൂളിലെത്തുകയും അധ്യാപകനെതിരെ പഴയങ്ങാടി പോലീസിന് പരാതി നല്‍കുകയുമായിരുന്നു.

പോലീസ് കേസെടുത്തതോടെ ഒളിവില്‍ പോയ  അധ്യാപകന്‍ ബുധനാഴ്ച വീണ്ടും സ്ഥലത്തെത്തിയതോടെയാണ്  പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.


Keywords: Independence day, National Flag, Complaint, Girl, Student, Parents, Police, Teacher, Court, Arrest, Kerala.