Follow KVARTHA on Google news Follow Us!
ad

ഒളിംപിക് മെഡൽ തിളക്കത്തോടെ സാക്ഷി മാലിക് വിവാഹിതയാവുന്നു

ന്യൂഡൽഹി: (www.kvartha.com 28.08.2016) ഇന്ത്യയിലെ താരമാണിപ്പോൾ സാക്ഷി മാലിക്Rio Olympic, Bronze, Medallist, Wrestler, Sakshi Malik, Marrying, Fellow, Grappler, Bengali daily, Anandabazar Patrika
ന്യൂഡൽഹി: (www.kvartha.com 28.08.2016) ഇന്ത്യയിലെ താരമാണിപ്പോൾ സാക്ഷി മാലിക്. റിയോയിൽ സ്വർണത്തിളക്കമുള്ള വെങ്കല മെഡൽ മല്ലിട്ട് നേടിയ താരം. സ്വീകരണങ്ങളും അനുമോദനങ്ങളും ഒന്നൊന്നായി നടക്കുകയാണ്. ഇതിനിടെ സാക്ഷി ഒരുകാര്യം കൂടി പറയുന്നു. താൻ വിവാഹിതയാകുന്നുവെന്ന്.

സസ്പെൻസ് ഇട്ടാണ് സാക്ഷിയുടെ വിവാഹ വെളിപ്പെടുത്തൽ. ഭാവി വരൻ ഗുസ്തിക്കാരനാണെന്ന് സാക്ഷി. എന്നാൽ ആരെന്ന് മാത്രം ഇപ്പോൾ പറയില്ലെന്നും താരം. അദ്ദേഹത്തിന്റെ പേര് രഹസ്യമായിരിക്കിട്ടെ. എനിക്ക് പൂര്‍ണ പിന്തുണ നല്‍കുന്ന ആളാണ്. എന്റെ സ്വപ്നങ്ങള്‍ അദ്ദേഹവും തന്റേതായി കാണുന്നു. വിവാഹത്തിന് ശേഷം എനിക്ക് അദ്ദേഹത്തിലൂടെ ലഭിക്കുക ഒരു നല്ല സുഹൃത്തിനെ കൂടിയായിരിക്കുമെന്നും സാക്ഷി മാലിക്.

ടോക്യോ ഒളിംപിക്സിന് വേണ്ടിയുള്ള തയ്യാറെടുപ്പില്‍ അദ്ദേഹം തന്നെ സഹായിക്കുമെന്നും വിവാഹത്തിന് ശേഷവും ഗുസ്തി തുടരുന്നതില്‍ പ്രശ്‌നമുണ്ടെന്ന് കരുതുന്നില്ലെന്നും പറഞ്ഞു.ഹരിയാന സ്വദേശിയാണ് ഇരുപത്തിമൂന്നുകാരിയായ സാക്ഷി. വനിതാ ഗുസ്തിയില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടുന്ന ആദ്യ താരം കൂടിയാണ് സാക്ഷി.
Rio Olympic, Bronze, Medallist, Wrestler, Sakshi Malik, Marrying, Fellow, Grappler, Bengali daily, Anandabazar Patrika

SUMMARY: Rio Olympic Bronze medallist and wrestler Sakshi Malik is marrying a fellow grappler this year, Bengali daily Anandabazar Patrika has reported .

Keywords: Rio Olympic, Bronze, Medallist, Wrestler, Sakshi Malik, Marrying, Fellow, Grappler, Bengali daily, Anandabazar Patrika