Follow KVARTHA on Google news Follow Us!
ad

ബീച്ചിലെത്തിയ മുസ്ലീം സ്ത്രീയുടെ ബുര്‍ഖ അഴിച്ചുമാറ്റിച്ച പോലീസ് നടപടി വിവാദത്തില്‍

ബീച്ചിലെത്തിയ മുസ്ലീം സ്ത്രീയുടെ ബുര്‍ഖ അഴിച്ചുമാറ്റിച്ച പോലീസിന്റെ നടപടി Family, Allegation, World,
നീസ്: (kvartha.com 25.08.2016) ബീച്ചിലെത്തിയ മുസ്ലീം സ്ത്രീയുടെ ബുര്‍ഖ അഴിച്ചുമാറ്റിച്ച പോലീസിന്റെ നടപടി വന്‍ വിവാദമായി. ഫ്രാന്‍സിലെ നീസിലാണ് സംഭവം. നാലോളം പോലീസുകാര്‍ നിര്‍ബന്ധിപ്പിച്ച് സ്ത്രീയെകൊണ്ട് ബുര്‍ഖ അഴിച്ചുമാറ്റിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ശരീരം മുഴുവനും മുഖവും മറയ്ക്കുന്ന വസ്ത്രങ്ങള്‍ക്ക് ഫ്രാന്‍സിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പോലീസ് ബുര്‍ഖ ധരിച്ച സ്ത്രീയില്‍ നിന്നും പിഴ ഈടാക്കിയെന്നും ആരോപണമുണ്ട്. ഈ സ്ത്രീക്കൊപ്പം കുടുംബാംഗങ്ങളും ബീച്ചിലെത്തിയിരുന്നു.

അടുത്തിടെ ഭീകരാക്രമണമുണ്ടായ സ്ഥലമാണ് നീസ്. ഫ്രഞ്ച് ദേശീയദിന ആഘോഷത്തിനിടയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി അക്രമി നിരവധിപ്പേരെയാണ് കൊലപ്പെടുത്തിയത്.

Burkini, Body-concealing, Women, Swimsuit, Fits, Islamic dress code, Stirred, Controversy in France, Family, Allegation, World

SUMMARY: The burkini, a body-concealing women's swimsuit that fits an Islamic dress code, has stirred a controversy in France. In one of the recent cases of crackdown, a Muslim woman was forced to remove her burkini at a Nice beach, according to the Guardian.

Keywords: Burkini, Body-concealing, Women, Swimsuit, Fits, Islamic dress code, Stirred, Controversy in France, Family, Allegation, World.