Follow KVARTHA on Google news Follow Us!
ad

സിന്ധുവിന് ഇനി വിലക്കില്ല, പ്രിയപ്പെട്ടതെല്ലാം കഴിക്കാം; കോച്ച് പുല്ലേല ഗോപിചന്ദ്

സിന്ധുവിന് ഇനി വലക്കില്ല. ഇഷ്ടമുള്ളതെല്ലാം കഴിക്കാം. പറയുന്നത് മറ്റാരുമല്ല കോച്ച് പുല്ലേComplaint, Food, Friends, Phone call, World, Sports,
റിയോ: (www.kvartha.com 20.08.2016) സിന്ധുവിന് ഇനി വലക്കില്ല. ഇഷ്ടമുള്ളതെല്ലാം കഴിക്കാം. പറയുന്നത് മറ്റാരുമല്ല കോച്ച് പുല്ലേല ഗോപിചന്ദ്. അച്ചടക്കത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാത്ത പുല്ലേല ഗോപീചന്ദ് എന്ന കോച്ച് റിയോ ഒളിംപിക്‌സിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി കഴിഞ്ഞ കുറേ ദിവസങ്ങളായി സിന്ധുവിന്റെ ഭക്ഷണ കാര്യങ്ങളില്‍ ചില വിലക്കുകള്‍ വരുത്തിയിരുന്നു.

മികച്ച പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാന്‍ കളിക്കാര്‍ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ ത്യജിച്ചേ മതിയാകൂ എന്നാണ് കോച്ച് പറയുന്നത്. ഈ തത്വം തന്നെയാണ് സൈന മുതല്‍ സിന്ധു വരെയുള്ളവരുടെ കാര്യത്തിലും കോച്ച് പിന്തുടരുന്നതും. എന്നാല്‍ തന്റെ ശിഷ്യ ഇന്ത്യന്‍ കായിക ചരിത്രത്തില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായപ്പോള്‍ കര്‍ക്കശകാരനായ പരിശീലകന്‍ അനുകമ്പയുള്ള ഒരു മുതിര്‍ന്ന സഹോദരനാവുകയാണ് .

വെള്ളി മെഡലിലൂടെ ഇന്ത്യയുടെ അഭിമാനം കാത്ത 21കാരിയായ സിന്ധുവിന്റെ വിലക്കുകളെല്ലാം കോച്ച് മാറ്റുകയാണ്. മറ്റുള്ളവരെപ്പോലെ സിന്ധുവിന് ഇനി മുതല്‍ സുഹൃത്തുക്കള്‍ക്ക് വാട്ട്‌സ് ആപ്പ് സന്ദേശങ്ങള്‍ അയക്കാമെന്നും , പ്രിയപ്പെട്ട ഐസ്‌ക്രീം കഴിക്കാമെന്നും അദ്ദേഹം പറയുന്നു.

പരിശീലനത്തിന്റെ ഭാഗമായി കഴിഞ്ഞ മൂന്നു മാസമായി സിന്ധുവിന് ഫോണെടുക്കാന്‍
PV Sindhu didn't use her phone in the last three months: Pullela Gopichand, Rio Olympics, Ice Cream, Celebration, Complaint, Food, Friends, Phone call, World, Sports
അനുവാദമില്ലായിരുന്നു. എന്നാല്‍ ഇനി അതിന്റെ ആവശ്യമില്ല. അവള്‍ക്ക് ഫോണ്‍ തിരിച്ചുകൊടുക്കും. അതുപോലെത്തന്നെ പതിമൂന്നു ദിവസത്തോളമായി അവള്‍ക്ക് ഏറെ പ്രിയപ്പെട്ട മധുരമുള്ള തൈര് കഴിക്കുന്നതിലും ഐസ്‌ക്രീം കഴിക്കുന്നതിലും വിലക്കുണ്ടായിരുന്നു. ഇനി അവള്‍ക്ക് ഇഷ്ടമുള്ളതെന്തും കഴിക്കാം എന്ന് ഗോപിചന്ദ് പറയുന്നു.

കഴിഞ്ഞ രണ്ടു മാസമായുള്ള സിന്ധുവിന്റെ പ്രയത്‌നം തന്നെ അതിശയിപ്പിച്ചിരുന്നു. ഒരു പരാതിയുമില്ലാതെയാണ് സിന്ധുവിന്റെ പരിശീലനം. അതുകൊണ്ടുതന്നെ ഈ നിമിഷം ആഘോഷിക്കാനുള്ള അര്‍ഹത അവള്‍ക്കുണ്ട്. അതാണ് അവള്‍ ചെയ്യേണ്ടതും. മെഡല്‍ നേട്ടത്തില്‍ തനിക്ക് ഒരുപാട് സന്തോഷമുണ്ട്. ഒപ്പം തോല്‍വിയെ കുറിച്ച് ഓര്‍ത്ത് ദു:ഖിക്കരുതെന്നും, മെഡല്‍ നേടിയതിനെ കുറിച്ച് മാത്രമേ ചിന്തിക്കാവൂ എന്നും സിന്ധുവിനെ അദ്ദേഹം ഓര്‍മിപ്പിച്ചു.

Keywords: PV Sindhu didn't use her phone in the last three months: Pullela Gopichand, Rio Olympics, Ice Cream, Celebration, Complaint, Food, Friends, Phone call, World, Sports.